Advertisement

ലോക തപാല്‍ ദിനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് മൊഗ്രാല്‍ ദേശീയവേദി ഗ്യാനേഷ്‌കുമാറിന് തപാല്‍ കാര്‍ഡ് അയച്ച് പ്രതിഷേധത്തിന്റെ ഭാഗമായി.

By kcnchannel / October 10, 2026

മൊഗ്രാല്‍.ലോക തപാല്‍ ദിനത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് മൊഗ്രാല്‍ ദേശീയവേദി ഗ്യാനേഷ് കുമാറിന് തന്നെ തപാല്‍ കാര്‍ഡ് അയച്ചത് വേറിട്ട പ്രതിഷേധമായി.

‘വോട്ട് ചോരി” ആരോപണത്തില്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനമായ ഡല്‍ഹി വിദ്യാര്‍ത്ഥി- യുവജന- പ്രതിപക്ഷ സമരങ്ങള്‍ കൊണ്ട് തിളച്ചുമറിയുമ്പോഴാണ് ദേശീയവേദി തപാല്‍ ദിനത്തില്‍ തപാല്‍ കാര്‍ഡിലൂടെ രാജി ആവശ്യപ്പെട്ട് ഗ്യാനേഷ് കുമാറിന് കാര്‍ഡ് അയച്ച് സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ചത്.

ദേശീയവേദി പ്രസിഡണ്ട് സിദ്ധീഖ് റഹ്‌മാന്‍, ഉപദേശക സമിതി ചെയര്‍മാന്‍ എം മാഹി മാസ്റ്റര്‍, ജനല്‍ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി ടൈല്‍സ്, ജോയിന്‍ സെക്രട്ടറിമാരായ ബി എ മുഹമ്മദ് കുഞ്ഞി,മുഹമ്മദ് അഷ്‌റഫ് സാഹിബ് എന്നിവരാണ് തപാല്‍ കാര്‍ഡ് അയച്ചത്.

ഇന്ന് വൈകുന്നേരം 6.30ന് മൊഗ്രാലില്‍ ദേശീയവേദിയുടെ ആഭിമുഖ്യത്തില്‍ ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി-യുവജന- പ്രതിപക്ഷ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പ്രകടനവും നടത്തുമെന്ന് ദേശീയവേദി ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.

ഫോട്ടോ:ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ലോക തപാല്‍ ദിനത്തില്‍ ദേശീയവേദി ഭാരവാഹികള്‍ തപാല്‍ കാര്‍ഡ് അയക്കുന്നു.