എം എസ് എഫ്സി എച്ച് അനുസ്മരണം നടത്തി
മൊഗ്രാല്‍ പുത്തൂര്‍ : എം എസ് എഫ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച് മുഹമ്മദ് കോയ അനുസ്മരണം മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി സിദ്ദീഖ് ബേക്കല്‍ ഉദ്ഘാടനം ചെയ്തു,
അനുസ്മരണ സംഗമത്തില്‍ എം എസ് എഫ് പഞ്ചായത്ത് ട്രെഷറര്‍ നുസൈര്‍ കോട്ടക്കുന്ന് അധ്യക്ഷത വഹിച്ചു , യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം എ നജീബ് അനുസ്മരണ പ്രഭാഷണം നടത്തി, യൂത്ത് ലീഗ് കാസര്‍ഗോഡ് മണ്ഡലം വൈസ് പ്രസിഡന്റ് മൂസാ ബാസിത്ത്, എം എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി അന്‍സാഫ് കുന്നില്‍, യൂത്ത് ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് അല്‍ത്താഫ് ചൗക്കി, മണ്ഡലം എം എസ് എഫ് ട്രെഷറര്‍ അറഫാത്ത് കമ്പാര്‍ എന്നിവര്‍ സംസാരിച്ചു,
എം എസ് എഫ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി നഈമുദ്ധീന്‍ മജല്‍ നന്ദി പറഞ്ഞു
ഫോട്ടോ അടിക്കുറിപ്പ് :
എം എസ് എഫ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച് മുഹമ്മദ് കോയ അനുസ്മരണം മുസ്ലിം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സിദ്ദീഖ് ബേക്കല്‍ ഉദ്ഘാടനം ചെയ്യുന്നു
