Advertisement

ഖാദര്‍ പള്ളത്തിന്റെ ‘ഉറവകളുടെ മൗനം’ കവിതാസമാഹാരം കവി മാധവന്‍ പുറച്ചേരി പ്രകാശനം ചെയ്തു

By kcnchannel / October 12, 2026



കാസര്‍കോട്: എഴുത്തുകാരന്‍ ഖാദര്‍ പള്ളത്തിന്റെ രണ്ടാമത്തെ കവിതാസമാഹാരമായ ‘ഉറവകളുടെ മൗനം’ പ്രശസ്ത സാഹിത്യകാരന്‍ മാധവന്‍ പുറച്ചേരി എഴുത്തുകാരി മൈസൂന ഹാനിക്ക് നല്‍കി പ്രകാശനം ചെയ്തു. പുസ്തകം കവി രവീന്ദ്രന്‍ പാടി പരിചയപ്പെടുത്തി.
കവിതയെഴുത്ത് എന്നത് പൂര്‍ണ്ണമായ സ്വാതന്ത്ര്യമാണെന്നും, എഴുത്തുകാരന് തന്റെ കവിതകളിലൂടെ കുമ്പസരിക്കാനുള്ള ഇടമാണ് ഓരോ സൃഷ്ടിയെന്നും ചടങ്ങില്‍ സംസാരിക്കവെ മാധവന്‍ പുറച്ചേരി പറഞ്ഞു. ഇതിനേക്കാള്‍ മെച്ചപ്പെട്ട ഒരു ലോകം സൃഷ്ടിച്ചെടുക്കാനുള്ള പ്രതിബദ്ധതയാണ് കവിതയെന്നും, ഖാദര്‍ പള്ളത്തിന്റെ ‘ഉറവകളുടെ മൗനം’ എന്ന ഈ സമാഹാരത്തിലെ കവിതകള്‍ ആ ലക്ഷ്യത്തിലേക്ക് ചിന്തിക്കാന്‍ വായനക്കാരെ പ്രേരിപ്പിക്കുന്നവയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ വി.അബ്ദുള്‍ സലാം അദ്ധ്യക്ഷത വഹിച്ചു. ടി.എ. ഷാഫി, രാമകൃഷ്ണന്‍ മോനാച്ച, അഹ്‌മദ് ഹാജി അസ്മാസ്, ഡോ. മുംതാസ് ടീച്ചര്‍, വിനു വേലേശ്വരം, കുഞ്ഞികണ്ണന്‍ കൊളത്തൂര്‍, മുരളീധരന്‍ പാലമംഗലം, ഷാഫി ചൂരിപ്പള്ളം, രവി കൊട്ടോടി, വിജയന്‍ ശങ്കരമ്പാടി, ശോഭന ശ്രീധരന്‍, ഡോ. നൈന, മുഹമ്മദ് പട്‌ള, റഹ്‌മാന്‍ മുട്ടത്തൊടി, റഹീം ചൂരി, സുബൈര്‍ പടപ്പില്‍, നജീബ് പള്ളം , ഉദയന്‍ കാടകം അബൂബക്കര്‍ ഗിരി , കെ ടി നാസര്‍, ശൈലജ ഉമേശ്, ശരണ്യ നാരായണന്‍, പ്രസീത രവി, സുലേഖ മാഹിന്‍, സുഹ്‌റ ചുങ്കത്ത്, ബഷീര്‍ പെരുമ്പള,സിനിമ നടന്‍ രാഘവന്‍, ഫാറൂഖ് ആസ്മി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് ടീം കാസര്‍കോട് അംഗങ്ങളുടെ മ്യൂസിക് ദര്‍ബാര്‍ നടന്നു. ഹമീദ് കാവില്‍ സ്വാഗതവും, സിദ്ദീഖ് പടപ്പില്‍ നന്ദിയും പറഞ്ഞു