ഗ്യാനേഷ് കുമാറിന്റെ രാജി:വിദ്യാര്‍ത്ഥി- യുവജന-പ്രതിപക്ഷ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് മൊഗ്രാലില്‍ ദേശീയവേദി പ്രകടനം നടത്തി.
മൊഗ്രാല്‍.മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ വോട്ട് ചോരി ആരോപണത്തില്‍ സുപ്രീം കോടതി പോലും തെരഞ്ഞെടുപ്പ് കമ്മീഷണറെ കൈവിട്ട സാഹചര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളും, വിദ്യാര്‍ത്ഥി-യുവജന സംഘടനകളും ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മൊഗ്രാലില്‍ ദേശീയവേദിയുടെ ആഭിമുഖ്യത്തില്‍ മൊഗ്രാല്‍ ടൗണ്‍ കേന്ദ്രീകരിച്ച് പ്രകടനം നടത്തി. നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്‌മാന്‍, സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി ടൈല്‍സ്,എം എ അബൂബക്കര്‍ സിദ്ദീഖ്,എം മാഹിന്‍ മാസ്റ്റര്‍, സെഡ് എ മൊഗ്രാല്‍,ഹമീദ് കാവില്‍,യു എം ഫസലുറഹ്‌മാന്‍, പി എ ആസിഫ് എന്നിവര്‍ സംസാരിച്ചു.എം വിജയകുമാര്‍, മുഹമ്മദ് സ്മാര്‍ട്ട്, അഷ്‌റഫ് സാഹിബ്,ബി എ മുഹമ്മദ് കുഞ്ഞി,ടി കെ ജാഫര്‍,മുഹമ്മദ് അബ്‌ക്കോ,എം എം റഹ്‌മാന്‍,കാദര്‍ മൊഗ്രാല്‍,എം എ മൂസ,എ എച്ച് ഇബ്രാഹിം,എച്ച് എം കരീം, അഷ്‌റഫ് പെര്‍വാഡ്, അബ്ദുള്ളകുഞ്ഞി നാട്പ്പളം,ഹാരിസ് ബഗ്ദാദ്,അബ്ദുള്ള കോട്ടക്കുന്ന്,റിയാസ് കരീം,വിശ്വനാഥന്‍,ടിപി എ റഹ്‌മാന്‍,പി വി അന്‍വര്‍,അനീസ് കോട്ട, ഹമീദ് പെര്‍വാട്, അബ്ദുല്‍ ഖാദര്‍ കുക്ക് വളച്ചാല്‍,എംഎച്ച് അബ്ദുല്‍ ഖാദര്‍,മുഹമ്മദ് അറബി, മൊയ്തീന്‍ എംഎ,നൗഷാദ് മലബാര്‍,അഷ്‌റഫ് തവക്കല്‍,അര്‍ഷാദ് ഹുബ്ലി,സലീം,കബീര്‍ എച്ച് എ,സാഹിര്‍ പൈന്റര്‍,ഹസ്സന്‍ ലോണ്‍ട്രി,ശരീഫ് ദീനാര്‍, നിസാം ബദ്രിയ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
