Advertisement

ലോക ബഹിരാകാശ വാരം: ഗിഫ്റ്റഡ് കുട്ടികള്‍ക്കായി കാസര്‍കോട് പ്രത്യേക ക്ലാസ് സംഘടിപ്പിച്ചു

By kcnchannel / October 12, 2026

കാസര്‍കോട്: ലോക ബഹിരാകാശ വാരത്തോടനുബന്ധിച്ച് (ഒക്ടോബര്‍ 4 – 10) പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാമിന്റെ ഭാഗമായി കാസര്‍കോട് വിദ്യാഭ്യാസ ജില്ലയിലെ കുട്ടികള്‍ക്കായി ബഹിരാകാശ പഠന ക്ലാസ് സംഘടിപ്പിച്ചു. തിരുവനന്തപുരത്തെ പ്രമുഖ ബഹിരാകാശ സ്ഥാപനങ്ങളായ വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ (VSSC), ഐ.എസ്.ആര്‍.ഒ ഇനേര്‍ഷ്യല്‍ സിസ്റ്റംസ് യൂണിറ്റ് (IISU), ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍ (LPSC), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (IIST) എന്നിവയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ജി.എസ്.ബി (GSB) സ്‌കൂളില്‍ വെച്ചാണ് ക്ലാസ് നടന്നത്.
?’റോക്കറ്ററി ആന്‍ഡ് സാറ്റലൈറ്റ്’ എന്ന വിഷയത്തില്‍ ഐ.എസ്.ആര്‍.ഒ പ്രൊജക്റ്റ് മാനേജര്‍ സനോജ് വി. കുട്ടികളുമായി സംവദിച്ചു. കാസര്‍കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീമതി സവിത പി, ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ കെ. മിനിഷ് ബാബു എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി
പടം