Advertisement

കെ.കെ അബ്ദു കാവുഗോളി രചിച്ച ‘സാഉക്കാര്‍ കുഞ്ഞിപ്പക്കി” ജീവചരിത്ര പുസ്തകം പ്രകാശനം ചെയ്തു.

By kcnchannel / October 12, 2026


സൗത്ത് കാനറ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് പി ബി അബ്ദുല്‍ ഹമീദ് പ്രകാശനം ചെയ്തു.

കാസര്‍ഗോഡ്: കേരളക്കരയിലെ മാപ്പിളപ്പാട്ട് സാഹിത്യ ചരിത്രത്തില്‍ സവിശേഷമായ സ്ഥാനം അലങ്കരിച്ചിരുന്ന ഇശല്‍ ഗ്രാമത്തിലെ കവി ‘സാഉക്കാര്‍ കുഞ്ഞിപ്പക്കി”യുടെ ജീവിതവും, അദ്ദേഹത്തിന്റെ സാഹിത്യ സംഭാവനകളും അടയാളപ്പെടുത്തി കെ കെ അബ്ദു കാവുഗോളി രചിച്ച പുസ്തകം കാസറഗോഡ് ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഹാളില്‍ വെച്ച് ഹൃദ്യവും, ആവേശകരവുമായ തിങ്ങി നിറഞ്ഞ സദസ്സിന് മുന്‍പില്‍ പ്രകാശനം ചെയ്തു.

കെ കെ അബ്ദു കാവുഗോളിയുടെ വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിന്റെ സാഫല്യമായിരുന്നു പ്രൗഢഗംഭീരമായ ചടങ്ങ്.തിങ്ങി നിറഞ്ഞ സദസ്സില്‍ സാഹിത്യപ്രേമികള്‍,എഴുത്തുകാര്‍, സുഹൃത്തുക്കള്‍, കുടുംബാംഗങ്ങളെല്ലാം ഒത്തുചേര്‍ന്നു. സാംസ്‌കാരിക വൈവിധ്യം കൊണ്ടും,പ്രൗഡി കൊണ്ടും ചടങ്ങ് ശ്രദ്ധേയമായി.

സൗത്ത് കാനറ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡണ്ട് പി ബി അബ്ദുല്‍ ഹമീദ്, മാധ്യമപ്രവര്‍ത്തകന്‍ ടി എ ശാഫിക്ക് പുസ്തകം കൈമാറിയാണ് പ്രകാശനം നിര്‍വഹിച്ചത്. ബാലകൃഷ്ണന്‍ ചെര്‍ക്കള ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.ബഷീര്‍ അഹമ്മദ് സിദ്ദീഖ് മൊഗ്രാല്‍ സ്വാഗതം പറഞ്ഞു.ലക്ഷ്മി നാരായണന്‍ കാവുമഠം മുഖ്യാതിഥിയായി സംബന്ധിച്ചു. ഗോവിന്ദന്‍ മാഷ് പുസ്തകം പരിചയപ്പെടുത്തി. പുസ്തകത്തിന്റെ ഉള്ളടക്കത്തെ കുറിച്ചുള്ള പ്രമുഖരുടെ അഭിപ്രായങ്ങള്‍ സദസ്സിനെ കൂടുതല്‍ സജീവമാക്കി.

രാധാകൃഷ്ണന്‍ ഉളിയത്തടുക്ക, പുഷ്പാകരന്‍ ബെണ്ടിച്ചാല്‍,സിദ്ദീഖ് അഷ്‌റഫലി,പിസി ഹാശിര്‍ മംഗളൂരു, രവീന്ദ്രന്‍ പാടി,കരീം ചൗക്കി, ഡോ: മുംതാസ്,നിസ്സാര്‍ പെര്‍വാട്,മഹ്‌റൂഫ്, സലാം കുന്നില്‍, റഹ്‌മാന്‍ മുട്ടത്തൊടി, അസീസ് കടപ്പുറം,പി ബി സാദിഖ്, ഡോ:അമീര്‍ അലി, അബ്ദുള്ള കുഞ്ഞി-ഖന്ന മൊഗ്രാല്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. പുസ്തക രചയിതാവ് കെ കെ അബ്ദു കാവുഗോളി പുസ്തക രചനയുടെ അനുഭവം പങ്കുവെച്ചു. സാഉക്കാര്‍ കുഞ്ഞിപ്പക്കിയുടെയും,ബാലാമുബുനുഫഖിഹിന്റെയും കവിതകള്‍ ടി.കെ അന്‍വര്‍ മൊഗ്രാല്‍, നൂഹ് മൊഗ്രാല്‍ എന്നിവര്‍ ആലപിച്ചു.