Advertisement

പെരിയ കേന്ദ്ര സര്‍വ്വകലാശാലയില്‍ വന്ദേമാതരം സെമിനാര്‍ വിവാദത്തില്‍ വി.സിക്ക് അധ്യാപക സംഘടനയുടെ കത്ത്

By kcnchannel / October 12, 2026

.മതേതര വിരുദ്ധമായ തീവ്ര നിലപാടുള്ള പ്രഭാഷകരെ ക്ഷണിച്ചത് പ്രതിഷേധത്തിന് കാരണമായി.
?വിദ്യാര്‍ത്ഥികളെ മാറ്റിനിര്‍ത്തി പരിപാടി സംഘടിപ്പിച്ചത് വീഴ്ചയാണെന്നും അധ്യാപക സംഘടന കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കേന്ദ്ര സര്‍വകലാശാലാ ടീച്ചേഴ്‌സ് അസോസിയേഷനാണ് സംഘര്‍ഷാവസ്ഥയില്‍ ആശങ്കയറിയിയിച്ച് വിസിക്ക് കത്തുനല്‍കിയത്

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ചു നടത്തിയ ദ്വിദിന ദേശീയ സമ്മേളനവുമായി ബന്ധപ്പെട്ടു ണ്ടായ സംഭവങ്ങള്‍ ക്യാംപസിന്റെ സൗഹാര്‍ദാന്തരീക്ഷത്തെ സാരമായി ബാധിച്ചതായും ക്യാംപസിന്റെ അക്കാദമിക അന്തരിക്ഷം ഉന്നത നിലവാരത്തില്‍ നിലനിര്‍ത്താന്‍ വൈസ് ചാന്‍സല റും സര്‍വകലാശാലയിലെ മറ്റ് അധികാരികളും ജാഗ്രത പാലി ക്കണമെന്നും കേരള കേന്ദ്ര സര്‍ വകലാശാല അധ്യാപക അസോസിയേഷന്‍ വൈസ് ചാന്‍സലര്‍ക്കു നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിഷേധങ്ങളും ക്യാംപസിലെ വന്‍ പൊലീസ് സാന്നിധ്യവും വിദ്യാഭ്യാസ സ്ഥാപനത്തെ സംബന്ധിച്ച് അപ്രിയ കാഴ്ച്ചയാണ്. ഈ പശ്ചാത്തലത്തില്‍ ചില വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തതു നിലവിലെ സാ ഹചര്യം കൂടുതല്‍ വഷളാക്കിയി രിക്കുകയാണ്. ഈ സംഭവങ്ങളെല്ലാം പരിപാടിയുടെ സംഘാടനത്തിലും നടത്തിപ്പിലു മുള്ള ചില വീഴ്ചകളിലേക്കാ ണു വിരല്‍ ചൂണ്ടുന്നത്.
വലിയൊരു വിഭാഗം വിദ്യാര്‍ഥികളെ സംഘാടകര്‍ തഴഞ്ഞുവെന്നും ക്യാംപസിന്റെ മതനിരപേക്ഷ അന്തരീക്ഷത്തിന് അനുയോജ്യ മല്ലാത്ത ചില തീവ്ര ആശയങ്ങ ളെ പ്രതിനിധീകരിക്കുന്ന മുഖ്യ പ്രഭാഷകരെ സംഘാടകര്‍ ക്ഷണിച്ചുവെന്നുമാണു പൊതു വേയുള്ള വിലയിരുത്തല്‍. വിദ്യാര്‍ഥികളുടെയും അധ്യാപകരു ടെയും പങ്ക് രണ്ടാം സ്ഥാനത്തേക്കു തള്ളപ്പെടുന്ന പരിപാടികള്‍ ക്യാംപസ് വേദിയാവരുത്. അക്കാദമിക പരിപാടികളുടെ സംഘാടനം, ആഭ്യന്തര ചര്‍ച്ചകളുടെ സ്വഭാവം, വിദ്യാര്‍ഥികളു ടെയും അധ്യാപകരുടെയും പങ്കാളിത്തം എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഈ വിവാദം വെളിച്ചത്തുകൊണ്ടുവന്നെന്നും അസോസിയേഷന്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
പെരുമാറ്റച്ചട്ട ലംഘ ലംഘന ആരോപണങ്ങള്‍ നിഷ്പക്ഷമായി പരിശോധിക്കപ്പെടണം.
ബന്ധപ്പെട്ടവര്‍ക്കു തങ്ങളുടെ ഭാഗം വിശദീ
കരിക്കാന്‍ മതിയായ അവസരവും നല്‍കണം. ഉത്തരവാദി
ത്തം, സുതാര്യത, ആവിഷ്‌കാര
സ്വാതന്ത്ര്യം എന്നിവയ്‌ക്കൊപ്പം നില്‍ക്കുമ്പോള്‍ മാത്രമാണ് ഒരു
സര്‍വകലാശാലയുടെ സ്വയംഭര
ണാവകാശം അര്‍ഥവത്താകുന്നതെന്നും അസോസിയേഷന്‍ പ്രസിഡന്റ് കെ.ജെ.തോമസ്
നല്‍കിയ കത്തില്‍ പറഞ്ഞു.
അച്ചടക്ക നടപടികളെക്കുറി ച്ചു നിഷ്പക്ഷമായ പുനരവലോകനം നടത്താനും നടപടിക്കു
വിധേയരായ വിദ്യാര്‍ഥികള്‍ക്കു നീതി ഉറപ്പാക്കാനും വൈസ് ചാന്‍സലര്‍ തയാറാകണമെന്നും അക്കാദ മിക പരിപാടികളുടെ സംഘാട നത്തില്‍ കൂടുതല്‍ സുതാര്യതയും കൂടിയാലോചനകളും ഉറപ്പാക്കണമെന്നും അസോസിയേ ഷന്‍ ആവശ്യപ്പെട്ടു.