കാസര്‍കോട് എംഎല്‍എ കല്ലട്ര മാഹിന്‍ ഹാജിയുടെ ഓഫീസിലേക്ക് ബിജെപി ജില്ലാ കമ്മിറ്റി മാര്‍ച്ച് നടത്തി.
എസ്ഐആറില്‍ തെറ്റുണ്ടെങ്കില്‍ എംഎല്‍എ രാജി വെക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. ബിജെപി ജില്ലാധ്യക്ഷ എംഎല്‍ അശ്വനി ഉദ്ഘാടനം ചെയ്തു.
എസ്.ഐ ആര്‍ തെറ്റാണെങ്കില്‍ കാസര്‍കോട് MLA കല്ലട്ര മാഹിന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെപി ജില്ലാ നേതൃത്വത്തില്‍ എം.എല്‍ എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കറന്തക്കാട് ബാങ്ക് റോഡില്‍ ബിജെപി മുനിസിപ്പല്‍ ടൗണ്‍ ഓഫീസ് പരിസരത്ത് നിന്നുമാരംഭിച്ച മാര്‍ച്ച് കാസര്‍കോട് ടൗണില്‍ പൊലീസ് തടഞ്ഞു.
ബിജെപി ജില്ലാധ്യക്ഷ എംഎല്‍ അശ്വനി ഉദ്ഘാടനം ചെയ്തു. വോട്ടര്‍ പട്ടിക പുതുക്കിയത് തെറ്റാണെങ്കില്‍ മുഖ്യമന്ത്രി VD സതീശനും രാജിവെക്കണമെന്ന് മാര്‍ച്ചിന് നേതൃത്വം നല്‍കിയ BJP ജില്ലാ പ്രസിഡന്റ് എം എല്‍ അശ്വിനി പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ഗുരു പ്രസാദ് പ്രഭു അധ്യക്ഷത വഹിച്ചു. നേതാക്കളായ പി.ആര്‍. സുനില്‍, അനിത ആര്‍. നായിക്ക്, എ. രവീന്ദ്ര തുടങ്ങിയവര്‍ നേതൃത്വം നല്‍കി
