അപ്രതീക്ഷിത നീക്കവുമായി സിജെപി നേതാക്കള്‍, ജന്തര്‍ മന്തറിലേക്ക് ചാടിക്കടന്നു, മൂന്ന് പേരും കസ്റ്റഡിയില്‍
ദേശീയ പതാകയുമായാണ് സിജെപി നേതാക്കള്‍ പ്രവേശിച്ചത്. പ്രതിഷേധക്കാരെ നീക്കാനുള്ള കൂടുതല്‍ വാഹനങ്ങള്‍ ജന്തര്‍ മന്തറിലേക്ക് എത്തിച്ചു.
ദില്ലി: ജന്തര്‍മന്തറില്‍ അപ്രതീക്ഷിത നീക്കവുമായി സിജെപി. സിജെപി നേതാക്കള്‍ ജന്തര്‍മന്തറിലേക്ക് ചാടിക്കടന്നു. അശുതോഷ് റങ്ക, സൗരവ് ദാസ്, അജിന്‍ക്യ ഷിന്‍ഡെ എന്നിവരാണ് ജന്തര്‍ മന്തറില്‍ പ്രവേശിച്ചത്. മൂന്ന് നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ദേശീയ പതാകയുമായാണ് സിജെപി നേതാക്കള്‍ പ്രവേശിച്ചത്. പ്രതിഷേധക്കാരെ നീക്കാനുള്ള കൂടുതല്‍ വാഹനങ്ങള്‍ ജന്തര്‍ മന്തറിലേക്ക് എത്തിച്ചു.
