സെന്‍സസ് 2027: ജില്ലാതല ഓഫീസര്‍മാര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനം ആരംഭിച്ചു
2027ലെ സെന്‍സസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാതല ഓഫീസര്‍മാര്‍ക്കുള്ള രണ്ടാംഘട്ട പരിശീലന പരിപാടിക്ക് തുടക്കം. കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിശീലനത്തിന്റെ ഉദ്ഘാടനം പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസറും ജില്ലാ കളക്ടറുമായ ശ്രീധന്യ സുരേഷ് നിര്‍വഹിച്ചു. ജില്ലാ സെന്‍സസ് ഓഫീസര്‍ എ.ഡി.എം പി ഉദയകുമാര്‍ അധ്യക്ഷത വഹിച്ചു.
സെന്‍സസ് 2027 ജില്ലാ കോഓഡിനേറ്ററും സെന്‍സസ് ഓപറേഷന്‍സ് ഡയറക്ടറേറ്റിലെ സ്റ്റാറ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്ററുമായ രാജ്കുമാര്‍, സെന്‍സസ് ഓപറേഷറന്‍സ് ഡയറക്ടറേറ്റിലെ ഡാറ്റ പ്രോസസിങ് അസിസ്റ്റന്റ് അജിത്കുമാര്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. ജില്ലാ അഡീഷണല്‍ സെന്‍സസ് ഓഫീസര്‍മാര്‍, സബ് ഡിവിഷണല്‍ സെന്‍സസ് ഓഫീസര്‍മാര്‍, ചാര്‍ജ് ഓഫീസര്‍മാര്‍, അഡീഷണല്‍ ചാര്‍ജ് ഓഫീസര്‍മാര്‍, സെന്‍സസ് ക്ലര്‍ക്കുമാര്‍, ടെക്നിക്കല്‍ അസിസ്റ്റന്റുമാര്‍ എന്നിവരാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്.
സെന്‍സസ് നടപടികള്‍ ഏകോപിപ്പിക്കുന്നതിനും കൃത്യതയോടെ പൂര്‍ത്തിയാക്കുന്നതിനുമായാണ് പരിശീലനം. സെന്‍സസിനായി വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസര്‍ മുതല്‍ എന്യൂമറേറ്റര്‍ വരെയുള്ളവരുടെ ചുമതലകള്‍, സെല്‍ഫ് എന്യൂമറേഷന്‍, സെന്‍സസിന്റെ നിയമവശങ്ങള്‍, എന്യൂമറേഷന്‍ ബ്ലോക്കുകള്‍ തീരുമാനിക്കല്‍ തുടങ്ങിയവയിലാണ് ആദ്യദിവസം പരിശീലനം നല്‍കിയത്. പരിശീലനം നാളെ (ഒക്ടോബര്‍ 13) സമാപിക്കും.
