സൗഹൃദ ഹാന്‍ഡ്‌ബോള്‍ മത്സരം നടത്തി
ബാനം: ജി.വി രാജയുടെ ജന്മദിനത്തിന്റെ ഭാഗമായി ബാനം ഗവ.ഹൈസ്‌കൂളിന്റേയും കാസര്‍ഗോഡ് ജില്ല ഹാന്‍ഡ്‌ബോള്‍ അസോസിയേഷന്റേയും നേതൃത്വത്തില്‍ സൗഹൃദ ഹാന്‍ഡ്‌ബോള്‍ മത്സരം നടത്തി. വിവിധ വിഭാഗങ്ങളിലായി നാല് ടീമുകള്‍ അണിനിരക്കുന്നു. കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ഭൂപേശ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.രാജീവന്‍ അധ്യക്ഷത വഹിച്ചു. കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് അംഗം ബി.അജിത മുഖ്യാതിഥി ആയിരുന്നു. സംസ്ഥാന റഫറിയും കോച്ചുമായ കെ.എസ് സഞ്ജയ്, പി.ദിവാകരന്‍, യു.മായാദേവി, ബാനം കൃഷ്ണന്‍, പാച്ചേനി കൃഷ്ണന്‍, അനൂപ് പെരിയല്‍, പ്രവീണ്‍ പൂങ്ങോട്, ടി.എന്‍ പ്രവീണ എന്നിവര്‍ സംസാരിച്ചു. പി.കെ ബാലചന്ദ്രന്‍ സ്വാഗതവും സിനി മനോജ് നന്ദിയും പറഞ്ഞു.
