Advertisement

ജന്തര്‍ മന്തറിലെ മിന്നല്‍ പ്രതിഷേധം: CJP നേതാക്കള്‍ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്

By kcnchannel / October 13, 2026

ഡല്‍ഹി: പ്രതിഷേധം വിലക്കിയ ഡല്‍ഹിയിലെ ജന്തര്‍ മന്തറിലെ മിന്നല്‍ പ്രതിഷേധത്തില്‍ സിജെപി നേതാക്കള്‍ക്കെതിരെ എഫ്‌ഐആര്‍. സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇന്ന് രാവിലെ 9:30 യോട് കൂടി സൗരവ് ദാസ്, ആശുതോഷ് രങ്ക, അജിനക്യ ഷിന്‍ഡെ എന്നിവരുടെ നേതൃത്വത്തില്‍ ഇരുപതോളം പ്രവര്‍ത്തകരാണ് ഗേറ്റ് ചാടി കടന്ന് ജന്ദര്‍ മന്തറില്‍ എത്തിയത്. ദേശീയ പതാക വീശിയും ഭരണഘടന ഉയര്‍ത്തിപ്പിടിച്ചും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്‌കുമാറിനെതിരെ മുദ്രാവാക്യം വിളിച്ചുമായിരുന്നു പ്രതിഷേധം.

പൊലീസ് വലയം ഭേദിച്ച് ജെഡിയു ഓഫീസിന്റെ ഗേറ്റ് മറികടന്നാണ് പ്രവര്‍ത്തകര്‍ അകത്തു കയറിയത്. ഗ്യാനേഷ്‌കുമാറിന്റെ രാജി ജന്തര്‍ മന്തറില്‍ വെച്ചുതന്നെ നേടിയെടുക്കുമെന്ന് സിജെപി നേതാക്കള്‍ പ്രതികരിച്ചിരുന്നു. രാജ്യ തലസ്ഥാനത്ത് രണ്ടാഴ്ചയോളമായി തുടരുന്ന പ്രതിഷേധത്തിനിടെ പൊലീസ് അടച്ചുപൂട്ടിയ ജന്തര്‍ മന്തറിലേക്ക് ഒരു ഘട്ടത്തില്‍ പോലും പ്രതിഷേധക്കാര്‍ക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല.

പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ആകില്ലെന്ന് അഭിജിത് ദീപ്‌കെ പ്രതികരിച്ചു. അടുത്തഘട്ട സമരം എങ്ങനെയാകണമെന്ന് ആലോചന നടക്കുന്നതിനിടെ നടത്തിയ മിന്നല്‍ പ്രതിഷേധം രാജ്യതലസ്ഥാനത്തെ പ്രതിഷേധങ്ങള്‍ക്ക് അയവ് വരില്ല എന്ന സൂചന തന്നെയാണ് നല്‍കുന്നത്.