Advertisement

പി.പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട് കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് ഖാസി;സ്ഥാനാരോഹണം 16 ന്

By kcnchannel / October 14, 2026

കാസര്‍കോട്:
മതസൗഹാര്‍ദ്ദത്തെ ജീവിതത്തോ ടൊപ്പം ചേര്‍ത്ത ബഹുഭാഷാപണ്ഡിതനും, സൂഫി ശ്രേഷ്ഠനുമായ പി.പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട് കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് ഖാസിയായി ചുമതലയേല്‍ക്കുന്നു.
ഒക്ടോബര്‍ 16 ന് വൈകുന്നേരം നാല് മണിക്ക് തളങ്കര മാലിക്ദീനാര്‍ വലിയ ജുമുഅത്ത് പള്ളി പരിസരത്ത് നടക്കുന്ന ചടങ്ങ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഖാസിയെ ശിരോ വസ്ത്രമണിയിച്ച് അനുഗ്രഹ പ്രഭാഷണം നടത്തും. സംയുക്ത ജമാഅത്തിന്റെ കീഴിലുള്ള 109 മഹല്ലുകളിലെ ഖത്തീബുമാരും മറ്റു മതപണ്ഡി തരും വിവിധ മഹല്‍ അംഗ ങ്ങളും വിശ്വാസികളും പങ്കെടുക്കും. കേരളത്തിലെ സുപ്രധാനമായ നേട്ടങ്ങള്‍ കൈവരിച്ച
സപ്ത ഭാഷാ സംഗമഭൂമിയിലെ സംയുക്ത ജമാഅത്തിന്റെ മുന്‍ഗാമികള്‍ പകര്‍ന്നു നല്‍കിയ മതസൗഹാര്‍ദ്ദമൂല്യങ്ങളുടെ തുടര്‍ച്ച യായിരിക്കും ഈ സ്ഥാനാരോഹണ ചടങ്ങ്.
പി.പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട് നിലവില്‍ സമസ്ത ജനറല്‍ സെക്രട്ട റിയും വിദ്യാഭ്യാസ ബോര്‍ഡ് ജോ.സെക്രട്ടറി എന്നീ പദവികള്‍ അലങ്കരിക്കുന്നു. എസ്.എന്‍.ഇ.സി ഗവേര്‍ണിംഗ് ബോര്‍ഡ് കണ്‍വീ നര്‍ പെരിങ്ങത്തൂര്‍, കര്‍ണാടകയിലെ മൂഡിഗരെ തുടങ്ങിയ വിവിധ സംയുക്ത ജമാഅതുകളുടെയും ഖാസിയായി സേവനം അനുഷ് ഠിക്കുന്ന അദ്ദേഹം, കൊയ്യോട് ഖാസിയും സമസ്ത കേന്ദ്ര മുശാവറ അംഗവുമായിരുന്ന പരേതനായ കൊയ്യോട് മൊയ്തീന്‍ കുട്ടി മുസ്ലിയാരുടെ പുത്രനാണ്. പാപ്പിനിശ്ശേരി ജാമിഅ അസ്അദിയ്യ അടക്കം വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രസിഡന്റും പ്രിന്‍സിപ്പളുമാണ്.
നീണ്ട 19 വര്‍ക്കാലം കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് ഖാസി യായിരുന്ന പ്രൊഫ.കെ ആലിക്കുട്ടി മുസ്ലിയാരുടെ നിര്യാണത്തെ തുടര്‍ന്നാണ് പുതിയ ഖാസി നിയമനം നടക്കുന്നത്. അതിന് മുമ്പ് ഇബ്രാഹീം മുസ്ലിയാര്‍, അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, മൗലാനാ അബ്ദുല്ല ഹാജി, എ.പി അബ്ദുല്‍ റഹ്‌മാന്‍ മുസ്ലിയാര്‍, ഇ.കെ ഹസ്സന്‍ മുസ്ലിയാര്‍, ടി.കെ.എം ബാവ മുസ്ലിയാര്‍ എന്നീ പണ്ഡിതന്മാര്‍ വിവധ കാലയള വില്‍ ഖാസിയായി ചുമതല വഹിച്ചിരുന്നു.
പരിപാടിയില്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, മംഗ ലാപുരം ഖാസി സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട്, സമസ്ത ദക്ഷിണ കന്നഡ പ്രസിഡന്റ് സയ്യിദ് എന്‍.പി.എം സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ, സയ്യിദ് കെ.എസ് അലി തങ്ങള്‍ കുമ്പോല്‍, മാലിക്ദീനാര്‍ ഖത്തീബ് കെ.എം അബ്ദുല്‍ മജീദ് ബാഖവി, സമസ്ത കാസര്‍കോട് ജില്ലാ പ്രസിഡന്റ് സയ്യിദ് എം.എസ് തങ്ങള്‍ മദനി ഓലമുണ്ട, സമസ്ത ജില്ലാ വര്‍ക്കിങ് സെക്രട്ടറി അബ്ദുല്ല ഫൈസി ചെങ്ക ഉ, മാലിക്ദീനാര്‍ ഇസ്ലാമിക് അക്കാദമി പ്രിന്‍സിപ്പാള്‍ അബ്ദുല്‍ ബാരി ഹുദവി തുടങ്ങിയ പ്രമുഖ പണ്ഡിതന്മാരും സാദാത്തീങ്ങളും, കാസര്‍കോട് സംയുക്ത ജമാഅത്ത് വൈസ് പ്രസിഡന്റുമാരായ യഹ്യ തളങ്കര, അബ്ദുല്‍ കരീം കോളിയാട്, സി.എച്ച് മുഹമ്മദ കുഞ്ഞി ചായിന്റടി, അഹ്‌മദ് മഖ്സൂദ് ഫോര്‍ട്ട് റോഡ് , സെക്രട്ടിമാരായ കെബി മുഹമ്മദ് കുഞ്ഞി, മാഹിന്‍ കേളോട്ട്, എം.എ.എച്ച് മഹമൂദ് തുടങ്ങിയ ഭാരവാഹികളും സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളും അംഗ ജമാഅത്ത് പള്ളി ഭാരവാഹികളും പ്രതിനിധികളും സംബന്ധിക്കും.
പത്ര സമ്മേളന ത്തില്‍ കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എന്‍.എ നെല്ലിക്കുന്ന്, ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹ് മാന്‍, വൈസ് പ്രസിഡന്റ്, അബ്ദുല്‍ കരീം കോളിയാട്,
സബ് കമ്മിറ്റി അംഗങ്ങളായ കെ.എ മുഹമ്മദ് ബഷീര്‍, സിദ്ധീഖ് നദ്വി ചേരൂര്‍ എന്നിവര്‍ സംബന്ധിച്ചു.