Advertisement

രാജ്യത്തിന്റെ ജനാധിപത്യ വീണ്ടെടുപ്പിനുള്ള സമരത്തിന് ഐക്യവുമായി കുഞ്ഞുകൈകള്‍

By kcnchannel / October 14, 2026

കളത്തൂര്‍: ഭരണഘടന സംരക്ഷിക്കുന്നതിനും ജനാധിപത്യ വീണ്ടെടുപ്പിനും രാജ്യവ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന സമരത്തിന് ഐക്യവുമായി മദീനാ മഖ്ദൂം മദ്രസത്തുല്‍ ബദരിയ സുന്നി ബാലസംഘം വിദ്യാര്‍ത്ഥികള്‍.
സമരക്കാര്‍ക്ക് ഐക്യവുമായി മദ്‌റസയില്‍ സംഘടിപ്പിച്ച സ്റ്റുഡന്റസ് അസംബ്ലി സദര്‍ മുഅല്ലിം കെ.എം കളത്തൂര്‍ ഉദ്ഘാടനം ചെയ്തു.
ഇന്ത്യാരാജ്യത്തിന്റെ ജനാധിപത്യത്തിന്റെ ഭംഗിയും, ഭരണഘടനയുടെ മൂല്യങ്ങളുടെ പ്രസക്തിയും, നാളിതുവരെ കാത്തുസൂക്ഷിച്ച ഐക്യത്തിന്റെയും നന്മയുടെയും ഭദ്രതയും ചൂണ്ടിക്കാട്ടുന്ന പ്ലക്കാടുകളും മുദ്രാവാക്യങ്ങളും കുട്ടികള്‍ ഉയര്‍ത്തി.
രാജ്യത്തിന്റെ തനിമ നിലനിര്‍ത്തുന്നതിന് ആവശ്യമായ എല്ലാ ഇടപെടലുകള്‍ക്കും ചേര്‍ന്നുനില്‍ക്കും എന്നും കുട്ടികള്‍ പ്രതിജ്ഞ ചെയ്തു.
സിറാജ്ജുദ്ദീന്‍ അഹ്‌സനി അധ്യക്ഷത വഹിച്ചു.
മുഹമ്മദ് സലീത്ത്, മുഹമ്മദ് സഹല്‍, ഇബ്രാഹിം തൗസീഫ്, മുഹമ്മദ് ശറഫുദ്ധീന്‍, മുഹ്യദ്ദീന്‍ ശാസില്‍, അഹ്‌മദ് റബീഹ്, യൂസുഫ് രിഫാഅത്ത്, നേതൃത്വം നല്‍കി.