Advertisement

മെതാംഫെറ്റമിന്‍ കടത്ത് കേസ്: നാലാം പ്രതി സൂരജിനെ കോടതി വെറുതെവിട്ടു; പ്രതിഭാഗത്തിനുവേണ്ടി ഹാജരായത് അഡ്വ. സുമേഷ് കുമാര്‍ എസ്. (ഉണ്ണി മാന്യ)

By kcnchannel / October 17, 2026

കാസര്‍കോട്; ഏറെ കോളിളക്കം സൃഷ്ടിച്ച 150 ഗ്രാം മെതാംഫെറ്റമിന്‍ ലഹരിമരുന്ന് കടത്ത് കേസില്‍ നാലാം പ്രതിയായ സൂരജിനെ കാസര്‍ കോട് അഡീഷണല്‍ ജില്ലാ കോടതി ഒന്ന് ജഡ്ജി ടി. എച്ച്. രജിത വെറുതെവിട്ടു. കേസില്‍ വിചാരണ വേളയില്‍ പ്രതിഭാഗത്തിന് വേണ്ടി അഭിഭാഷകനായ അഡ്വ. സുമേഷ് കുമാര്‍ എസ്. (ഉണ്ണി മാന്യ) ഹാജറാവുകയും, പ്രതിക്കെതിരെ പ്രോസിക്യൂഷന്‍ ഉന്നയിച്ച ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്ന് കോടതിയെ ബോധ്യപ്പെടുത്തി നിര്‍ണായക വാദങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു.
അന്താരാഷ്ട്ര ലഹരി നിര്‍മാണ-വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട ഈ കേസില്‍ രണ്ട് നൈജീരിയന്‍ പൗരന്മാര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ കേസില്‍ നാലാം പ്രതിയായ സൂരജിനെതിരെ ചുമത്തപ്പെട്ട കുറ്റങ്ങള്‍ സംശയാതീതമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെടുകയായിരുന്നു. പ്രതിഭാഗം അഭിഭാഷകന്റെ സമയോചിതമായ വാദങ്ങളും കൃത്യമായ നിയമപരമായ ഇടപെടലുകളുമാണ് നാലാം പ്രതിക്ക് അനുകൂലമായ വിധി സമ്പാദിക്കുന്നതില്‍ നിര്‍ണായകമായത്.കേസില്‍ കുറ്റക്കാരായി കണ്ടെത്തിയ മറ്റ് പ്രതികള്‍ക്കുമുള്ള ശനിയാഴ്ച്ച വൈകീട്ട് കോടതി പ്രഖ്യാപിക്കും.