Advertisement

ജന്തര്‍ മന്തറില്‍ നടക്കുന്നത് ജനാധിപത്യം സംരക്ഷിക്കാനുള്ള സമര പോരാട്ടാണ്.രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി

By kcnchannel / October 19, 2026

ബേക്കല്‍: ഭാരതത്തിന്റെ ഭരണഘടന പൗരന് അനുവദിച്ച ജനാധിപത്യം സംരക്ഷിക്കാനുള്ള സമര പോരാട്ടമാണ് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടക്കുന്നതെന്ന് കാസര്‍ഗോഡ് എം പി രാജ് മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

ഗ്യാനേഷ് കുമാറിന്റെ രാജിക്ക് വേണ്ടി ജന്തര്‍ മന്തറില്‍ നടക്കുന്ന സമരത്തിന് ഐക്യ ദാഡ്ഡിയം പ്രഖ്യാപിച്ചു കൊണ്ട് ഗോള്‍ഡ് ഹില്‍ ഹദ്ദാദ് ക്ലബ് – പ്രസിഡന്റ് ഹനീഫ് പി എച്ചിന്റെ അധ്യക്ഷതയില്‍ ബേക്കല്‍ ജംഗ്ഷനില്‍ നടത്തിയ പൊതു യോഗം ഉത്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ മുന്‍ എം എല്‍ എ കെ കുഞ്ഞിരാമന്‍, കെ വി കുഞ്ഞിരാമന്‍ കെ.ഇ.എ ബക്കര്‍, ഹക്കീം കുന്നില്‍. എം.എ. ലത്തീഫ്, കെ മണി കണ്ഠന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റസിയ കെ.ടി, ജില്ല പഞ്ചായത്ത് അംഗം ടി വി രാധിക, ബ്ലോക്ക് അംഗം ഹനീഫ് കുന്നില്‍, പഞ്ചായത്ത് പ്രസിഡന്റ് ടി.ശാന്ത, യൂനുസ് തളങ്കര, സിദ്ദിഖ് പള്ളിപ്പുഴ, പി.കെ അബ്ദുല്‍ റഹ്‌മാന്‍ മാസ്റ്റര്‍, എം പി എം ഷാഫി, ഇബ്രാഹിം പള്ളിപ്പുഴ, മനാഫ് നുള്ളിപ്പടി, കെ കെ അബ്ബാസ്, അന്തായി ഹാജി കുന്നില്‍, പി കെ.സി.അബ്ദുല്‍ റഹിമാന്‍, ഇബ്രാഹിം പള്ളിപ്പുഴ, ഗഫൂര്‍ ഷാഫി, റസാഖ് മഠത്തില്‍, ഹക്കീം ബേക്കല്‍, എം.സി ഹനീഫ് എന്നിവര്‍ സംസാരിച്ചു.

ഐക്യ ദാഡ്ഡിയം പ്രഖ്യാപിച്ചു കൊണ്ട് ഹദ്ദാദ് നഗറില്‍ നിന്നും തുടങ്ങിയ മാര്‍ച്ച് ബേക്കല്‍ ജംഗ്ഷനില്‍ അവസാനിച്ചു.

ജന്തര്‍ മന്തര്‍ സമരത്തില്‍ പള്ളിക്കരയില്‍ നിന്നും പങ്കെടുത്ത് അറസ്റ്റ് വരിച്ച കെ മഹേഷ് പനയാലിനെ രാജ്മോഹന്‍ ഉണ്ണിത്താന്‍ ഷാള്‍ അണിയിച്ചു ആദരിച്ചു.

ഗോള്‍ഡ് ഹില്‍ ഹദ്ദാദ് ക്ലബ് സെക്രട്ടറി മുഹമ്മദ് റിയാസ് സ്വാഗതവും, സത്താര്‍ ഹദ്ദാദ് നന്ദിയും പറഞ്ഞു.