മഞ്ചേശ്വരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ ദാരുണാന്ത്യം
മഞ്ചേശ്വരം: അശ്രദ്ധമായി ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ച കാര്‍ ബൈക്കിലിടിച്ച് ബൈക്ക് യാത്രികന്‍ ദാരുണമായി മരണപ്പെട്ടു.
തിങ്കളാഴ്ച വൈകുന്നേരം 5:30ഓടെ വര്‍ക്കാടി ചര്‍ച്ച് മുന്‍വശം ഈ ദാരുണ സംഭവം നടന്നത്.
കൊഡ്ല മോഗരു സ്വദേശി ഉമ്മറിന്റെ മകന്‍ മുഹമ്മദ് ടി. ആണ് അപകടത്തില്‍ മരിച്ചത്.
കാര്‍ ഡ്രൈവര്‍ അശ്രദ്ധമായി ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍ എതിരെ വന്ന ബൈക്കിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
അപകടത്തിന്റെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ മുഹമ്മദിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഈ സംഭവവുമായി ബന്ധപ്പെട്ട് മഞ്ചേശ്വര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
അപകടത്തിന് കാരണമായ കാറും ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തിവരികയാണ്
