Advertisement

ജുഡീഷ്യല്‍ കസ്റ്റഡി; ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് CJP

By kcnchannel / October 20, 2026

ഡല്‍ഹി: സിജെപി നേതാക്കളുടെ ജുഡീഷ്യല്‍ കസ്റ്റഡിക്കെതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി. വിഷയത്തില്‍ ഇന്ന് രാത്രി തന്നെ വാദം കേള്‍ക്കണമെന്നാണ് ആവശ്യം. ഇന്ന് രാത്രി തന്നെ ഹര്‍ജി പരിഗണിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ നാളെ വരെ സിജെപി നേതാക്കളായ അശുതോഷ് റാങ്കയും, സൗരവ് ദാസും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. അതിനിടെ സിജെപിക്ക് പിന്തുണയുമായി ബിജെപി മുന്‍ തമിഴ്‌നാട് അധ്യക്ഷന്‍ കെ. അണ്ണാമലൈ രംഗത്തെത്തി

സിജെപി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി പറയണമെന്ന് അണ്ണാമലൈ ആവശ്യപ്പെട്ടു. നേതാക്കളുടെ അറസ്റ്റുകള്‍ അവരെ കൂടുതല്‍ ശക്തരാക്കുമെന്നും അദേഹം പറഞ്ഞു. സിജെപിയുടെ സമരരീതികളോട് യോജിപ്പില്ലെന്ന് അദേഹം വ്യക്തമാക്കി. ഡല്‍ഹി പോലീസ് നിയമം കയ്യിലെടുക്കുകയാണെന്നും പൊലീസിന്റെ നടപടി ദോഷം ചെയ്യുമെന്നും അണ്ണാമലൈ കൂട്ടിച്ചേര്‍ത്തു.

ഒക്ടോബര്‍ 13 ന് ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കാന്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് അഞ്ച് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും ആദ്യം വിട്ടയച്ചത്. നേരത്തെ നിയുക്ത പ്രതിഷേധ സ്ഥലമായി പ്രഖ്യാപിച്ച ജന്തര്‍ മന്തറില്‍ പ്രവേശിക്കാന്‍ പൂട്ടിയ ഗേറ്റ് കടന്നതിന് ശേഷമാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.ഇരുവരും ഒപ്പിട്ട ബോണ്ടിലെ വ്യവസ്ഥകള്‍ മനഃപൂര്‍വം ലംഘിക്കുകയും പിന്നാലെ സമാധാനലംഘനം നടത്തുകയും ചെയ്തതായി കോടതി നിരീക്ഷിച്ചതിനെ തുടര്‍ന്നാണ് ജുഡീഷ്യല്‍ കസ്റ്റഡി രണ്ട് ദിവസം കൂടി നീട്ടിയത്.