Home Kerala ബലിപെരുന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി

ബലിപെരുന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി

by KCN CHANNEL
0 comment

കൊച്ചി: ബലിപെരുന്നാള്‍ ദിനത്തില്‍ എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി. ഫേസ്ബുക്കിലാണ് അദ്ദേഹം ആശംസകള്‍ പങ്ക് വെച്ചത്. ‘എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ബക്രീദ് ആശംസകള്‍’ എന്നായിരുന്നു മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.
ഇബ്രാഹിം നബിയുടെ ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സ്മരണയില്‍ ആശംസകള്‍ കൈമാറിയും നമസ്‌കാരത്തില്‍ പങ്കെടുത്തും വിശ്വാസ സമൂഹം ബലിപെരുന്നാളിനെ വരവേറ്റു. രാവിലെ പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരം നടന്നു. വഖഫും, പഹല്‍ഗാമും ഗാസയും പരാമര്‍ശിച്ചായിരുന്നു പാളയം ഇമാമിന്റെ ഇത്തവണത്തെ പെരുന്നാള്‍ സന്ദേശം. ഗള്‍ഫ് രാജ്യങ്ങളില്‍ വെള്ളിയാഴ്ചയായിരുന്നു പെരുന്നാള്‍. തിരുവനന്തപുരത്ത് വിവിധ ജമാ അത്തുകളുടെ നേതൃത്വത്തില്‍ ഈദ്ഗാഹുകളും പള്ളികളില്‍ പെരുന്നാള്‍ നമസ്‌കാരവും നടന്നു. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയായിരുന്നു പ്രാര്‍ത്ഥന. രാവിലെ ഏഴുമുതല്‍
ആരംഭിച്ച ഈദ്ഗാഹുകളില്‍ ആയിരങ്ങളാണ് പങ്കെടുത്തത്.

You may also like

Leave a Comment