Advertisement

ഡോ. അസൈബ ആസിയമ്മയെ ദുബായ് മലബാര്‍ കലാസാംസ്‌കാരിക വേദി അനുമോദിച്ചു

By kcnchannel / October 26, 2026

?നയബസാര്‍:
ലണ്ടനില്‍ നിന്ന് മെഡിക്കല്‍ മൈക്രോബയോളജിയില്‍ പിഎച്ച്.ഡി (Ph.D.) നേടി നാടിന് അഭിമാനമായി മാറിയ ഡോ. അസൈബ ആസിയമ്മയ്ക്ക് ദുബായ് മലബാര്‍ കലാസാംസ്‌കാരിക വേദിയുടെ ആദരം.

ലണ്ടനിലെ ബിസിനസുകാരനായ ഷാഫിയുടെ ഭാര്യയാണ് ഡോ. അസൈബ.
?നയബസാറില്‍ നടന്ന ചടങ്ങില്‍ റിട്ടയേര്‍ഡ് അഡിക്ഷണല്‍ എ.എസ്.പിയും കാസര്‍കോട് വിന്‍ടച്ച് ഹോസ്പിറ്റല്‍ സി.ഇ.ഒയുമായ ടി.പി. രഞ്ജിത്ത് ഉപഹാരം സമര്‍പ്പിച്ചു.

ദുബായ് മലബാര്‍ കലാസാംസ്‌കാരിക വേദി ജനറല്‍ കണ്‍വീനറും കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ അഷ്റഫ് കര്‍ള ചടങ്ങില്‍ സ്വാഗതം പറഞ്ഞു. എ.കെ. ആരിഫ്, അസീസ് മെരിക്കെ, അബ്ദുള്ള മാദേരി, ഇബ്രാഹിം പെരിങ്ങടി തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.