വെള്ളരിക്കുണ്ട് താലൂക്കിലെ കള്ളാര്‍ വില്ലേജില്‍ ചുള്ളിക്കര ജി.എല്‍.പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ എന്നിവര്‍ സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി. ജില്ലാ കളക്ടര്‍ നല്‍കുന്ന ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണെമന്നും ക്യാമ്പിലേക്ക് ആവശ്യമുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ പറഞ്ഞു.
കുട്ടിക്കാനം, ഓട്ടക്കണ്ടം, നീലിമല എന്നിവിടങ്ങളിലെ 26 പട്ടികവര്‍ഗ്ഗ കുടുംബങ്ങളാണ് ക്യാമ്പിലുള്ളത്. 27 പുരുഷന്‍മാരും 39 സ്ത്രീകളും 34 കുട്ടികളും ഉള്‍പെടെ 100 പേരാണ് ക്യാമ്പിലുള്ളത്. ഇതില്‍ 12 മുതിര്‍ന്ന പൗരന്‍മാരും ഒരു നവജാത ശിശുവും ഉള്‍പെടുന്നു. കുട്ടിക്കാനം മുണ്ടമാണി പട്ടിക വര്‍ഗ നഗറില്‍ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ സന്ദര്‍ശിച്ചു. പതിമൂന്ന് കുടുംബങ്ങളാണ് നഗറിലുള്ളത്. നിവാസികളുടെ പരാതികള്‍ കേട്ട് വില്ലേജ് ഓഫീസറോട് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണന്‍, സബ്കളക്ടര്‍ സൂഫിയാന്‍ അഹമ്മദ്, ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ, കുറ്റിക്കോല്‍ പ്രസിഡന്റ് മുരളി പയ്യങ്ങാനം, പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ ജെയ്സണ്‍ മാത്യു, താഹ്സില്‍ദാര്‍ പി.വി മുരളി, പരപ്പ ടി.ഇ.ഒ കെ.എല്‍ ബിജു, വില്ലേജ് ഓഫീസര്‍ റുഖിയ പാട്ടിലത്ത്, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, പട്ടിക വര്‍ഗ്ഗ മേഖലയിലെ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.