Saturday, September 21, 2024
Home Kasaragod വയനാടിന് കൈത്താങ്ങാകാന്‍ സ്വകാര്യ ബസുകളുടെ കാരുണ്യയാത്ര

വയനാടിന് കൈത്താങ്ങാകാന്‍ സ്വകാര്യ ബസുകളുടെ കാരുണ്യയാത്ര

by KCN CHANNEL
0 comment

കാസര്‍കോട് : കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ വയനാടിനൊരു കൈത്താങ്ങ് ആയി നടന്ന കാരുണ്യ യാത്ര കാസര്‍കോട്് എം.എല്‍.എ. എന്‍.എ. നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു. ഉദുമ എം.എല്‍.എ. സി.എച്ച്. കുഞ്ഞമ്പു, കാഞ്ഞങ്ങാട് സബ്കലക്ടര്‍ സൂഫിയാന്‍ അഹമ്മദ് ഐ.എ.എസ്, കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗം, ജില്ലാ പോലീസ് മേധാവി പി. ബിജോയ്, കാസര്‍കോട് ആര്‍.ടി.ഒ. സജി പ്രസാദ്, ഗിരികൃഷ്ണന്‍ (സി.ഐ.ടി.യു.), ഷെരീഫ് കൊടവഞ്ചി (എസ്.ടി.യു.) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. താലൂക്ക് സെക്രട്ടറി സി.എ. മുഹമ്മദ്കുഞ്ഞി സ്വാഗതവും ജില്ലാ പ്രസിഡന്റ് കെ. ഗിരീഷ് അദ്ധ്യക്ഷതയും വഹിച്ചു.

You may also like

Leave a Comment