Saturday, September 21, 2024
Home Kasaragod ജില്ലയില്‍ കൊറ്റില്ലങ്ങളുടെ സര്‍വ്വേ പൂര്‍ത്തിയായി

ജില്ലയില്‍ കൊറ്റില്ലങ്ങളുടെ സര്‍വ്വേ പൂര്‍ത്തിയായി

by KCN CHANNEL
0 comment
  ജില്ലയില്‍ നീര്‍പക്ഷികള്‍ കൂടൊരുക്കുന്ന  കൊറ്റില്ലങ്ങളുടെ  സര്‍വ്വേ പൂര്‍ത്തിയായി. കാസര്‍കോട് സാമൂഹിക വനവല്‍ക്കരണ വിഭാഗവും മലബാര്‍ അവേര്‍നെസ്സ് ആന്‍ഡ് റെസ്‌ക്യൂ സെന്റര്‍ ഫോര്‍ വൈല്‍ഡ്ലൈഫും ചേര്‍ന്നാണ് സര്‍വ്വേ നടത്തിയത്. ഹൊസങ്കടി, ബായിക്കട്ട, ഉപ്പള, ഉളിയത്തട്ക്ക, നീര്‍ച്ചാല്‍, നെല്ലിക്കട്ട, ബോവിക്കാനം, മൂലക്കണ്ടം, കാഞ്ഞങ്ങാട്, പള്ളിക്കര, തൈക്കടപ്പുറം എന്നിവിടങ്ങളിലാണ് നീര്‍പക്ഷികള്‍ കൂടൊരുക്കിയതായി സര്‍വേയില്‍ കണ്ടെത്തിയത്. കുളക്കൊക്ക്, പാതിരാക്കൊക്ക്, ചെറിയ നീര്‍കാക്ക, കിന്നരി നീര്‍ക്കാക്ക എന്നിവയുടെ എണ്ണം ജില്ലയില്‍ വര്‍ധിച്ചിട്ടുണ്ട്. ഇതില്‍ കിന്നരി നീര്‍കാക്കയുടെ എണ്ണം ഇരുന്നൂറ് ശതമാനത്തോളം വര്‍ധിച്ചതായി സര്‍വേയില്‍ കണ്ടെത്തി. കഴിഞ്ഞ വര്‍ഷം ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് പാതയോരത്തെ മരങ്ങള്‍ മുറിച്ചുമാറ്റിയപ്പോള്‍ നീര്‍പക്ഷികളുടെ എണ്ണത്തില്‍ ക്രമാതീതമായ കുറവ് വന്നിട്ടുണ്ടായിരുന്നു. ജില്ലയിലെ ജലാശയ ആവാസവ്യവസ്ഥ ആരോഗ്യകരമായ നിലനില്‍പ്പ് ഉറപ്പുവരുത്തുന്നതാണ് സര്‍വ്വേ ഫലം എന്ന് അസി: ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എ ഷജ്‌ന കരീം, ഡോ: റോഷ് നാഥ് രമേശ് എന്നിവര്‍ അഭിപ്രായപ്പെട്ടു. റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരായ സോളമന്‍ ടി ജോര്‍ജ്, കെ.ഗിരീഷ് , ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍.വി സത്യന്‍, 

താഹിര്‍ അഹമ്മദ് രാജു കിദൂര്‍ ടി.യു ത്രിനിഷ എന്നിവര്‍ സര്‍വ്വേയില്‍ പങ്കെടുത്തു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.കെ ബാലകൃഷ്ണന്‍, കെ.ആര്‍ വിജയനാഥ്, എം സുന്ദരന്‍, എം. ബിജു ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ അഞ്ജു എം. ജെ എന്നിവര്‍ നേതൃത്വം നല്‍കി.

You may also like

Leave a Comment