ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി മൊഗ്രാല്‍ പുത്തൂര്‍ അറഫാത്ത് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് ആസ്‌ക് മിനി മാരത്തണ്‍ സംഘടിപ്പിച്ചു.
മുഹമ്മദ് മിറാക്കിള്‍ കമ്പാര്‍, ഉബൈല്‍ ആസ്‌ക് പുത്തൂര്‍, അഷ്ഫാഖ് ഡിഫന്‍സ് മൊഗര്‍ എന്നിവര്‍ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടി.
പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ഷമീറ ഫൈസല്‍ ഉദ്ഘാടനം ചെയ്തു.പരിപാടിയില്‍ കേരള സ്റ്റേറ്റ് ജൂനിയര്‍ താരം മിറാന ഇഖ്ബാലിന് റോള്‍ മോഡല്‍ ഇന്‍ സ്‌പോര്‍ട്‌സ് അവാര്‍ഡ് നല്‍കി ആദരിച്ചു.
ക്ലബ്ബ് ആക്ടിങ് പ്രസിഡന്റ് സാബിര്‍ അറഫാത്ത് അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി ആസിഫ് അറഫാത്ത് ആമുഖ ഭാഷണവും നജീബ് എം.എ കായിക ദിന സന്ദേശവും നടത്തി.
മാഹിന്‍ കുന്നില്‍, റഷീദ് ചായിത്തോട്ടം, റഷീദ് എസ്.എം, ഇസ്ഹാഖ് മുണ്ടേക്ക, ഹസ്സന്‍ കൊക്കടം, ഫൈസല്‍ അറഫാത്ത്,താഹ അറഫാത്ത്, സമീര്‍ ആര്‍.എം, ഷഫീഖ് അറഫാത്ത്, മുര്‍ഷിദ്, മഷൂദ് ചായിത്തോട്ടം, മഷ്മൂഹ്, അര്‍ഷാദ് അറഫാത്ത്, നസീര്‍ അറഫാത്ത്, സിദ്ദീഖ് കൊക്കടം തുടങ്ങിയവര്‍ സംബന്ധിച്ചു.
വാര്‍ഡ് മെമ്പര്‍ നൗഫല്‍ പുത്തൂര്‍ സമ്മാന ദാനം നിര്‍വ്വഹിച്ചു.
ക്ലബ്ബ് ട്രഷറര്‍ ഷാക്കിര്‍ മുഗു നന്ദി പറഞ്ഞു.
ദേശീയ കായിക ദിനാചരണംആസ്‌ക് പുത്തൂരിന്റെമിനി മാരത്തണ്‍ ആവേശമായി
65
previous post