Wednesday, January 15, 2025
Home National റെക്കോഡ് വേഗത്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കി സ്മൃതി മന്ദാന

റെക്കോഡ് വേഗത്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കി സ്മൃതി മന്ദാന

by KCN CHANNEL
0 comment

! പിന്നാലെ പ്രതികയും; ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്
വനിതാ ക്രിക്കറ്റില്‍ ഏറ്റവും വേഗതയേറിയ സെഞ്ചുറി നേടുനന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും മന്ദാനയുടെ പേരിലായി.

രാജ്കോട്ട്: വനിതാ ഏകദിന ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി സ്വന്തമാക്കിയ താരങ്ങളുടെ പട്ടികയില്‍ മൂന്നാമതെത്തി ഇന്ത്യന്‍ താരം സ്മൃതി മന്ദാന. ഇന്ന് അയര്‍ലന്‍ഡിനെതിരെ മന്ദാന (80 പന്തില്‍ 135) സെഞ്ചുറി നേടിയിരുന്നു. താരത്തിന്റെ പത്താം ഏകദിന സെഞ്ചുറിയാണിത്. 97 മത്സരങ്ങളില്‍ നിന്നാണ് മന്ദാനയുടെ നേട്ടം. 126 മത്സരങ്ങളില്‍ 10 സെഞ്ചുറികള്‍ നേടിയ ഇംഗ്ലണ്ടിന്റെ ബ്യൂമോണ്ടിനൊപ്പാണ് മന്ദാന. 103 മത്സരങ്ങളില്‍ 15 സെഞ്ചുറികള്‍ നേടിയിട്ടുള്ള ഓസ്ട്രേലിയന്‍ താരം മെഗ് ലാന്നിംഗാണ് പട്ടിക നയിക്കുന്നത്. ന്യൂസിലന്‍ഡ് താരം സൂസി ബേറ്റ്സ് രണ്ടാമത്. 168 മത്സരങ്ങളില്‍ 13 സെഞ്ചുറിയാണ് സൂസി നേടിയത്.

ഇന്ന് 70 പന്തിലാണ് മന്ദാന സെഞ്ചുറി പൂര്‍ത്തിയാക്കിയത്. വനിതാ ക്രിക്കറ്റില്‍ ഏറ്റവും വേഗതയേറിയ സെഞ്ചുറി നേടുനന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും മന്ദാനയുടെ പേരിലായി. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയ്ക്കെതിരെ 87 പന്തില്‍ സെഞ്ചുറി നേടിയ ഹര്‍മന്‍പ്രീത് കൗറാണ് രണ്ടാം സ്ഥാനത്ത്. 2017ല്‍ ഹര്‍മന്‍ ഓസീസിനെതിരെ 90 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു. ഈ സ്‌കോര്‍ മൂന്നാമതായി. അയര്‍ലന്‍ഡിനെതിര നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയിലെ രണ്ടാം മത്സത്തില്‍ സെഞ്ചുറി നേടിയ ജമീമ റോഡ്രിഗ്സ്, ഹര്‍മനൊപ്പമുണ്ട്. 90 പന്തിലായിരുന്നു താരത്തിന്റെ നേട്ടം.

ഇന്നാം ഒന്നാം വിക്കറ്റില്‍ 233 റണ്‍സ് ചേര്‍ത്ത ശേഷമാണ് മന്ദാന മടങ്ങുന്നത്. 80 പന്തുകള്‍ ഒന്നാകെ നേരിട്ട താരം ഏഴ് സിക്സും 12 ഫോറും പായിച്ചു. 27-ാം ഓവറില്‍ മന്ദാന മടങ്ങിയിന് പിന്നാലെ സഹ ഓപ്പണര്‍ പ്രതിക റാവലും സെഞ്ചുറി പൂര്‍ത്തിയാക്കി. പ്രതികയുടെ കന്നി സെഞ്ചുറിയാണിത്. ഇതുവരെ 103 പന്തുകള്‍ നേരിട്ട താരം ഒരു സിക്സും 15 ഫോറും നേടി. റിച്ചാ ഘോഷ് (33 പന്തില്‍ 46) ക്രീസിലുണ്ട്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 36 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 317 റണ്‍സെടുത്തിട്ടുണ്ട് ഇന്ത്യ. കൂറ്റന്‍ സ്‌കോറിലേക്ക് ടീം നീങ്ങുന്നത്.

രാജസ്ഥാന്‍ റോയല്‍സ് കൈവിട്ടതിന് ശേഷം ബട്ലറും സഞ്ജുവും നേര്‍ക്കുനേര്‍
ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇന്നിറങ്ങിയത്. മലയാളി താരം മിന്നു മണിക്ക് പരമ്പരയില്‍ ആദ്യമായി അവസരം ലഭിച്ചു. തനുജ കന്‍വാറും ടീമിലെത്തി. പ്രിയ മിശ്ര, സൈമ താക്കൂര്‍ എന്നിവര്‍ക്ക് സ്ഥാനം നഷ്ടമായി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇന്ത്യ: സ്മൃതി മന്ദാന (ക്യാപ്റ്റന്‍), പ്രതിക റാവല്‍, ഹര്‍ലീന്‍ ഡിയോള്‍, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), തേജല്‍ ഹസബ്നിസ്, ദീപ്തി ശര്‍മ, സയാലി സത്ഘരെ, മിന്നു മണി, തനുജ കന്‍വാര്‍, തിദാസ് സദു.

അയര്‍ലന്‍ഡ്: സാറാ ഫോര്‍ബ്സ്, ഗാബി ലൂയിസ് (ക്യാപ്റ്റന്‍), കൗള്‍ട്ടര്‍ റെയ്‌ലി (വിക്കറ്റ് കീപ്പര്‍), ഓര്‍ല പ്രെന്‍ഡര്‍ഗാസ്റ്റ്, ലോറ ഡെലാനി, ലിയ പോള്‍, ആര്‍ലിന്‍ കെല്ലി, അവ കാനിംഗ്, ജോര്‍ജിന ഡെംപ്‌സി, ഫ്രേയ സാര്‍ജന്റ്, അലാന ഡാല്‍സെല്‍.

You may also like

Leave a Comment