Home Kasaragod തദ്ദേശ അദാലത്ത് നാളെ ‘ കാസര്‍കോട് ടൗണ്‍ഹാളില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നേതൃത്വം നല്‍കും

തദ്ദേശ അദാലത്ത് നാളെ ‘ കാസര്‍കോട് ടൗണ്‍ഹാളില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നേതൃത്വം നല്‍കും

by KCN CHANNEL
0 comment

സംസ്ഥാന മന്ത്രിസഭയുടെ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള 100 ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നാളെ (സെപ്തംബര്‍ മൂന്നിന് )രാവിലെ 8.30 മുതല്‍ തദ്ദേശ അദാലത്ത് നടക്കും. തദ്ദേശ സ്വയംഭരണം, എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് നേതൃത്വം നല്‍കും രാവിലെ 10 ന് നടക്കുന്ന ഉദ്ഘാടനത്തില്‍ ജില്ലയിലെ എം പി, എംഎല്‍എമാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ജില്ലാ കളക്ടര്‍ ത്രിതല പഞ്ചായത്ത്, നഗരസഭ ജനപ്രതിനിധികള്‍ പങ്കെടുക്കും പരാതികളും അപേക്ഷകളും പരിശോധിച്ച് മന്ത്രിയുടെ സാന്നിധ്യത്തില്‍ തീര്‍പ്പാക്കും.എല്‍.എസ്.ജി.ഡി പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷര്‍മിള മേരി ജോസഫ്, പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സീറാം സാംബശിവ റാവു അര്‍ബന്‍ ഡയറക്ടര്‍ സൂരജ് ഷാജി റൂറല്‍ ഡയറക്ടര്‍ ദിനേശന്‍ ചെറുവാട്ട് ചീഫ് എഞ്ചിനീയര്‍ കെ ജി സന്ദീപ് ചീഫ് ടൗണ്‍പ്ലാനര്‍ ഷിജി ഇ ചന്ദ്രന്‍ തുടങ്ങി സംസ്ഥാന തല ഉദ്യോഗസ്ഥരും ജില്ലാതല ഉദ്യോഗസ്ഥരും അദാലത്തില്‍ പങ്കെടുക്കും.
ജില്ലയിലെ വിവിധ
തദ്ദേശ സ്ഥാപനങ്ങളിലെ,സെക്രട്ടറിമാര്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുക്കും.
അദാലത്ത് രജിസ്ട്രേഷന്‍ കൗണ്ടറില്‍ പുതിയ പരാതികള്‍ സ്വീകരിക്കും. ഇങ്ങനെ സ്വീകരിച്ച പരാതികള്‍ അദാലത്ത് വേദിയില്‍ അദാലത്ത് ഉപസമിതി പരിശോധിക്കും.

തദ്ദേശ അദാലത്ത്
ജില്ലയില്‍ ഓണ്‍ലൈനായി ലഭിച്ചത് 666 അപേക്ഷകള്‍

പൊതുജനങ്ങള്‍ക്ക് ആഗസ്ത് 29 വരെ ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം നല്‍കിയിരുന്നു. ഓണ്‍ലൈനില്‍ 666 അപേക്ഷകളാണ് ഇതുവരെ ലഭിച്ചത്. നിലവില്‍ ലഭിച്ച അപേക്ഷകളില്‍ ബില്‍ഡിംഗ് പെര്‍മിറ്റ് 257 ഉം സിവില്‍ രജിസ്ട്രേഷന്‍ 19 പൊതു സൗകര്യങ്ങളും സുരക്ഷയും 179 സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും സൗകര്യങ്ങളുടെയും കാര്യക്ഷമത 20, ആസ്തി മാനേജ്‌മെന്റ് 43 , സുരക്ഷാ പെന്‍ഷന്‍ 29 ഗുണഭോക്തൃ പദ്ധതികള്‍ 35 പ്ലാന്‍ ഇംപ്ലിമെന്റേഷന്‍ 19 നികുതി- 24 ട്രേഡ് ലൈസന്‍സ് 17 മാലിന്യ പരിപാലനം – 24
അപേക്ഷകളും പരാതികളുമാണ് ലഭിച്ചത്.

You may also like

Leave a Comment