Thursday, September 12, 2024
Home Sports ധോണിയെ പോലെയല്ല രോഹിത്! ഇരുവരുടേയും ക്യാപ്റ്റന്‍സി താരതമ്യപ്പെടുത്തി മുന്‍ താരം ഹര്‍ഭജന്‍ സിംഗ്

ധോണിയെ പോലെയല്ല രോഹിത്! ഇരുവരുടേയും ക്യാപ്റ്റന്‍സി താരതമ്യപ്പെടുത്തി മുന്‍ താരം ഹര്‍ഭജന്‍ സിംഗ്

by KCN CHANNEL
0 comment

മുംബൈ: ഇന്ത്യക്ക് ടി20 ലോകകപ്പ് കിരീടം സമ്മാനിച്ച ക്യാപ്റ്റന്മാരാണ് എം എസ് ധോണിയു രോഹിത് ശര്‍മയും. 2007ല്‍ പ്രഥമ ടി20 ലോകകപ്പിലാണ് ധോണി ഇന്ത്യക്ക് കിരീടം സമ്മാനിച്ചത്. രോഹിത്തിന് കീഴിലുള്ള ഇന്ത്യ ഈ വര്‍ഷവും കിരീടം നേടി. ധോണിക്ക് കീഴില്‍ ഇന്ത്യ കിരീടം നേടുമ്പോള്‍ മുന്‍താരം ഹര്‍ഭജന്‍ സിംഗ് ടീമിലുണ്ടായയിരുന്നു. ഇപ്പോള്‍ ധോണിയുടേയും രോഹിത്തിന്റേയും ക്യാപ്റ്റന്‍സിനെ കുറിച്ച് സംസാരിക്കുകയാണ് രോഹിത്.

ഇരുവരും ക്യാപ്റ്റന്‍സി ഏറെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് ഹര്‍ഭജന്‍ പറഞ്ഞു. താരത്തിന്റെ വാക്കുകള്‍… ”ഇരുവരുടേയും ശൈലി വ്യത്യസ്തമാണ്. ധോണി ഒരിക്കലും ഒരു താരത്തിന്റെ അടുത്തേക്ക് പോകില്ല. നിങ്ങള്‍ക്ക് ഏത് ഫീല്‍ഡ് വേണമെന്ന് ബൗളറോട് ചോദിക്കും. സ്വയം വരുത്തുന്ന തെറ്റുകളില്‍ നിന്ന് പഠിക്കാന്‍ ധോണി അനുവദിക്കും. ഒരു സംഭവം പറയാം. ഐപിഎല്ലില്‍ ഞാന്‍ ധോണിക്ക് കീഴില്‍ കളിക്കുന്ന സമയം. ഷാര്‍ദുല്‍ താക്കൂര്‍ പന്തെറിയുകയായിരുന്നു. ഷാര്‍ദുലിന്റെ ആദ്യ പന്തില്‍ കെയ്ന്‍ വില്യംസണ്‍ ബൗണ്ടറി നേടി. അടുത്ത പന്തും അതേ ലെങ്ത്തിലാണ് ഷാര്‍ദുല്‍ എറിഞ്ഞത്. ഷോര്‍ട്ട് ഫൈന്‍ ലെഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഞാന്‍ ധോണിയെ സമീപിച്ചു. ഷാര്‍ദൂലിനോട് മറ്റൊരു ലെങ്ത്തില്‍ പന്തെറിയാന്‍ പറയൂവെന്ന് ഞാന്‍ ധോണിയോട് നിര്‍ദേശിച്ചു. അന്ന് ധോണി പറഞ്ഞത്, അവന്‍ തെറ്റില്‍ നിന്ന് പഠിക്കട്ടെയെന്നാണ്. ഇപ്പോള്‍ പറഞ്ഞാല്‍ അവനത് പഠിക്കില്ലെന്ന് ധോണി എനിക്ക് മറുപടി നല്‍കി.” ഹര്‍ഭജന്‍ പറഞ്ഞു.

കര്‍ണാടക പ്രീമിയര്‍ ലീഗ് ഉയര്‍ത്തി മലയാളി നായകന്‍; ഇന്ത്യന്‍ ജൂനിയര്‍ ടീമിലെത്തിയ സമിത് ദ്രാവിഡിനും ആദ്യനേട്ടം

രോഹിത്തിനെ കുറിച്ച് ഹര്‍ഭജന്‍ പറയുന്നതിങ്ങനെ… ”ഓരോ കളിക്കാരനോടും രോഹിത്ത് പോയി സംസാരിക്കും. നിങ്ങളില്‍ നിന്ന് എന്താണ് ആഗ്രഹിക്കുന്നതെന്ന് തോളില്‍ കൈവെച്ചുകൊണ്ട് രോഹിത് പറയും. അതെ, നിങ്ങള്‍ക്കത് ചെയ്യാന്‍ കഴിയുമെന്ന ആത്മവിശ്വാസം അവന്‍ നിങ്ങള്‍ക്ക് നല്‍കും. ടെസ്റ്റ് ക്രിക്കറ്റില്‍ ക്യാപ്റ്റനായി തുടങ്ങിയതാണ് രോഹിതില്‍ വന്ന ഏറ്റവും വലിയ മാറ്റം. ഒരു ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കും. ടെസ്റ്റ് ക്രിക്കറ്റില്‍, ക്യാപ്റ്റന്‍ എല്ലാം നിയന്ത്രിക്കുന്നു. ഒരു ടെസ്റ്റ് മത്സരത്തില്‍ വിജയിക്കുന്നതിന് നായകന്റെ തന്ത്രങ്ങള്‍ വളരെ നിര്‍ണായകമാണ്. അത് നിങ്ങളെ മികച്ച ക്യാപ്റ്റനാക്കും. ടെസ്റ്റ് ക്രിക്കറ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ നിങ്ങള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണെങ്കില്‍, ടി20യിലും ഏകദിനത്തിലും ലീഡ് ചെയ്യുന്നത് എളുപ്പമാകും.”ഹര്‍ഭജന്‍ പറഞ്ഞു.
ധോണിക്ക് കീഴില്‍ ഇന്ത്യ മൂന്ന് ഐസിസി കിരീടങ്ങള്‍ നേടിയിരുന്നു. ടി20 ലോകകപ്പിന് പുറമെ ഏകദിന ലോകകപ്പിലും ഐസിസി ചാംപ്യന്‍സ് ട്രോഫിയിലും ഇന്ത്യ ജേതാക്കളായി.

You may also like

Leave a Comment