71
കാസര്‍കോട്: തളങ്കര കണ്ടത്തില്‍ ഹിദായത്തുസ്സിബിയാന്‍ മദ്രസ്സയുടെ നബിദിനാഘോഷ പരിപാടി ‘ജശ്‌നേ റബീഅ്’ ന്റെ ലോഗോ തളങ്കര കണ്ടത്തില്‍ സയ്യിദലവി ജുമാ മസ്ജിദ് പ്രസിഡന്റ് ഹാജി അസ്ലം പടിഞ്ഞാര്‍ പ്രകാശനം ചെയ്തു. മദ്രസ്സ ജനറല്‍ സെക്രട്ടറി സിദ്ദീഖ് ചക്കര അദ്ധ്യക്ഷത വഹിച്ചു. സദര്‍ മുഅല്ലിം ഷമീര്‍ വാഫി സ്വാഗതം പറഞ്ഞു. പി മാഹിന്‍ മാസ്റ്റര്‍, സലീം കസബ്, എം. ഖമറുദ്ദീന്‍, മുഹമ്മദ് കുഞ്ഞി മുട്ടത്തൊടി, അബ്ബാസ് ബേക്കറി, അബ്ദുല്‍ റഹിമാന്‍ തൊട്ടിയില്‍, അബ്ദുല്‍ ഖാദര്‍ കൊട്ട, ഖാദര്‍ കടവത്ത്, മുജീബ് തളങ്കര, ബഷീര്‍ കൊട്ട, അബ്ദുല്ല കുഞ്ഞി സുറുമി, അനസ് കണ്ടത്തില്‍ അദ്ധ്യാപകരായ റഫീഖ് ദാരിമി, നിയസ് ഗസ്സാലി, ശഹ്‌സാദ് മൗലവി, സിനാന്‍ അസ്ഹരി, ഹംസ അന്‍വരി തുടങ്ങിയവര്‍ സംബന്ധിച്ചു. ഹസന്‍ പതിക്കുന്നില്‍ നന്ദി പറഞ്ഞു.
ലോഗോ പ്രകാശനം ചെയ്തു