41
കാസര്‍കോട് റെയില്‍വെ സ്റ്റേഷന് മുന്‍വശം പ്രവര്‍ത്തനമാരംഭിച്ച കാസര്‍കോട് റിയല്‍ ചാലഞ്ചേര്‍സ് ക്ലബ്ബ് ഓഫീസ് ഉല്‍ഘാടനം സുനൈസ് അബ്ദുല്ല നിര്‍വ്വഹിച്ചു. തെരുവത്ത് ചീത്താസ് ഓണര്‍ നൂറുദ്ദീന്‍ ഇബ്രാഹിം മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ കബീര്‍ പി.എം., അമാനുള്ള അങ്കാര്‍, ഷരീഫ്, മുജീബ്, സിയാദ് ദീനാര്‍ ചിക്കന്‍സ്, മുസ്തഫ ചൂടി, ഹനീഫ് എടുസെഡ്, ഇക്കു അങ്കാര്‍, ബഷീര്‍, നിഷാദ് സിംഗര്‍, അബ്ദു ടി.എച്ച്, ജാവി, ഫായിസ് ചൂടി, ബദ്റുദ്ദീന്‍, അസ്ഫര്‍, ഹാരിസ്, ഷഫീഖ്, സിയാദ്്, ഹനീഫ് തെരുവത്ത്, നിസാഫ്, ബിഷാറത്ത്, അലി സൈന്‍, അഫാസ് തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രസിഡണ്ട് ഇഖ്ബാല്‍ അദ്ധ്യക്ഷത വഹിച്ചു. ജോ. സെക്രട്ടറി ജാവിദ് സ്വാഗതവും ട്രഷറര്‍ മുനീര്‍ സാക്കുറ നന്ദിയും പറഞ്ഞു.