മുഹമ്മദ് റിയാസ് അപകടത്തില്‍ പെട്ട കീഴൂര്‍ കടപ്പുറത്ത് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി സന്ദര്‍ശനം നടത്തി.തുടര്‍ന്ന് മുഹമ്മദ് റിയാസിന്റെ ചെമ്മനാട്ടെ വീട്ടില്‍ എത്തി ബന്ധുക്കളെ ആശ്വസിപ്പിക്കുകയും രക്ഷാപ്രവര്‍ത്തനത്തിന്റെ പുരോഗതി അറിയിക്കുകയും ചെയ്തു . കഴിഞ്ഞ ദിവസം എംപി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതനുസരിച്ച് നേവിയുടെ സ്‌കൂബ ഡൈവേഴ്‌സ് തിരച്ചില്‍ ആരംഭിച്ചിരുന്നു.
മുഹമ്മദ് റിയാസിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ അടിയന്തര നടപടികള്‍ക്കായി അദ്ദേഹം കേന്ദ്ര മന്ത്രിമാര്‍ക്കും എന്‍ ഡി ആര്‍ എഫ് ഡയറക്ടര്‍ ജനറലിനും കത്ത് നല്‍കി.
യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ കല്ലട്ര മാഹീന്‍, കെ വി അബ്ദുള്‍ ഖാദര്‍, ടി ഡി കബീര്‍, നോയല്‍ ടോമിന്‍ ജോസഫ്, അന്‍വര്‍ മാങ്ങാട് തുടങ്ങിയവര്‍ എംപി യോടൊപ്പം ഉണ്ടായിരുന്നു.
ചിത്രം 1 മുഹമ്മദ് റിയാസ് അപകടത്തില്‍ പെട്ട കീഴൂര്‍ കടപ്പുറത്ത് രാജ്മോഹന്‍ഉണ്ണിത്താന്‍ എംപി സന്ദര്‍ശനം നടത്തുന്നു.
ചിത്രം 2
കീഴൂര്‍ കടപ്പുറത്ത് അപകടത്തില്‍പെട്ട മുഹമ്മദ് റിയാസിന്റെ വീട്ടില്‍ എത്തി രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി ബന്ധുക്കളെ ആശ്വസിപ്പിക്കുന്നു.