14
ചെര്‍ക്കള ലയണ്‍സ് ക്ലബ്ബ് അധ്യാപക ദിനത്തില്‍ ചെര്‍ക്കള ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രധാന അധ്യാപകന്‍ മുഹമ്മദലിയെയും റിട്ടയേഡ് ഹെഡ്മാസ്റ്റര്‍ ആയ അബ്ദുല്‍ ഖാദര്‍ മാഷെയും ലയന്‍സ് ക്ലബ് പ്രസിഡണ്ട് മാര്‍ക്ക് മുഹമ്മദ് പൊന്നാട അണിയിച്ച് ആദരിച്ചു. പരിപാടിയില്‍ ലയണ്‍സ് ക്ലബ് സെക്രട്ടറി എം ടി നാസര്‍ ട്രഷറര്‍ വാശിദ് ഉസ്മാനിയ സമീര്‍ അറഫ സജ്ജാദ് തെക്കില്‍ ഫൈസല്‍ പൊവ്വല്‍, സമീര്‍ മാഷ് എന്നിവര്‍ സംബന്ധിച്ചു