മഞ്ചേശ്വരം: മഞ്ചേശ്വരത്ത് ഉപഭോക്താക്കള്‍ക്കുള്ള പാചകവാതക വിതരണത്തില്‍ വന്‍ തടസ്സം നേരിടുന്നത് പ്രദേശത്തെ സാധാരണക്കാര്‍ക്ക് വലിയ പ്രശ്നമായിരിക്കുകയാണ്. വാണിജ്യ ആവശ്യത്തിനുള്ള പാചകവാതകം ഗാര്‍ഹിക ആവശ്യത്തിനായി വിതരണം ചെയ്യുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. സാമ്പത്തിക വശം ഉറപ്പുള്ളവര്‍ക്കും മറ്റു പറ്റിപ്പാടുള്ളവര്‍ക്കും മാത്രം ഗ്യാസ് വിതരണം നടത്തുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ഉപഭോക്താക്കളെ ഗ്യാസ് ഏജന്‍സി ഓഫീസില്‍ വിളിച്ചുവരുത്തി പാചകവാതകത്തിന് വേണ്ടി മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നിട്ടും, സ്റ്റോക്കുണ്ടായിട്ടും ഗ്യാസ് വിതരണം ഇല്ലെന്ന പരാതിയും വ്യാപകമാണ്. ഇതോടെ യൂത്ത് ലീഗ് നേതാക്കളുടെ നേതൃത്വത്തില്‍ പ്രതിഷോധം ശക്തമായി.
മഞ്ചേശ്വരം പഞ്ചായത്ത് യൂത്ത് ലീഗ് നേതാക്കള്‍ പാചകവാതക വിതരണത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ അനന്ത ഗ്യാസ് ഏജന്‍സി ഓഫീസില്‍ എത്തി. എന്നാല്‍, അവിടെ നിന്ന് ശരിയായ മറുപടി ലഭിച്ചില്ല. ഇത് സംബന്ധിച്ച് തിങ്കളാഴ്ച്ച യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഏജന്‍സിക്ക് നേരെ ഉപരോധം നടത്തുകയും ചെയ്തു.
മഞ്ചേശ്വരം പോലീസും ഉദ്യോഗസ്ഥരും എത്തി യൂത്ത് ലീഗ് പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന്, ഗ്യാസ് വിതരണത്തില്‍ നേരിയമാറ്റം വരുത്തി പ്രശ്ന പരിഹരിക്കാമെന്ന ഉറപ്പു നല്‍കിയതിനാല്‍ പ്രതിഷേധം പിന്‍വലിച്ചു.
മുക്താര്‍ എ, സിദ്ദിഖ് ദണ്ടുഗോളി, ബി എം മുസ്തഫ, ഫാറൂഖ് ചെക്ക് പോസ്റ്റ്, ഹനീഫ് കുച്ചിക്കാട്, ഇര്‍ഷാദ് ചെക്ക് പോസ്റ്റ്, റിയാസ്, മുസ്തഫ ഉദ്യാവര, മുബാറക്, ഇര്‍ഫാന്‍ കുച്ചിക്കാട്, ബഷീര്‍ കനില, പി എച്ച് അബ്ദുല്‍ ഹമീദ്, മജീദ് മച്ചമ്പാടി തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.