Friday, September 20, 2024
Home National മൂന്നാം മോദി സര്‍ക്കാരിന്റെ 100-ാം ദിനത്തില്‍ മണിപ്പൂര്‍ കലാപത്തെ കുറിച്ച് ചോദ്യം; അമിത് ഷായുടെ മറുപടി

മൂന്നാം മോദി സര്‍ക്കാരിന്റെ 100-ാം ദിനത്തില്‍ മണിപ്പൂര്‍ കലാപത്തെ കുറിച്ച് ചോദ്യം; അമിത് ഷായുടെ മറുപടി

by KCN CHANNEL
0 comment

ദില്ലി: മണിപ്പൂര്‍ കലാപത്തെത്തുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ പ്രകോപിതനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ദില്ലിയില്‍ മൂന്നാം മോദി സര്‍ക്കാരിന്റെ 100 ദിവസത്തെക്കുറിച്ച് വിശദീകരിക്കാന്‍ അമിത് ഷാ വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് മണിപ്പൂരിനെക്കുറിച്ചുള്ള ചോദ്യം ഉയര്‍ന്നത്. ബീരെന്‍ സിംഗ് മുഖ്യമന്ത്രിയായി തുടരുന്നത് എന്തുകൊണ്ട് എന്നാരാഞ്ഞപ്പോള്‍ നിങ്ങള്‍ക്ക് ചോദിക്കാം എന്നാല്‍ തര്‍ക്കിക്കേണ്ട എന്നായിരുന്നു അമിത് ഷായുടെ മറുപടി. മണിപ്പൂരില്‍ രണ്ടു വിഭാഗവുമായും ചര്‍ച്ചകള്‍ തുടരുകയാണെന്നും അമിത് ഷാ അറിയിച്ചു.

പ്രധാനമന്ത്രി മണിപ്പൂരില്‍ പോകാനുള്ള തീരുമാനം എടുക്കുമോ എന്ന ചോദ്യത്തിന് എന്തെങ്കിലും തീരുമാനിച്ചാല്‍ നിങ്ങളറിയും എന്നായിരുന്നു അമിത് ഷായുടെ പ്രതികരണം. സംസ്ഥാനത്ത് ശാശ്വത സമാധാനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഇരുവിഭാ?ഗങ്ങളുമായി ചര്‍ച്ചയിലാണെന്നും അമിത് ഷാ വ്യക്തമാക്കി. വഖഫ് ബില്‍, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് തുടങ്ങിയ സുപ്രധാന വിഷങ്ങളിലും അമിത് ഷാ പ്രതികരിച്ചു. വഖഫ് ബില്ലില്‍ നിന്ന് പിന്നോട്ടില്ലെന്നും വൈകാതെ ഇത് പാസാക്കുമെന്നും അമിത് ഷാ അറിയിച്ചു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഈ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ തന്നെ നടപ്പാക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തിലേറിയ എന്‍ഡിഎ സര്‍ക്കാര്‍ രാഷ്ട്രീയ സ്ഥിരതയ്ക്ക് ഉദാഹരണമാണെന്ന് അമിത് ഷാ പറഞ്ഞു. കഴിഞ്ഞ 60 വര്‍ഷത്തിനിടെ ആദ്യമായാണ് ഇത് സംഭവിക്കുന്നത്. വിദേശ നയത്തിലും കരുത്തുറ്റ തീരുമാനങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തിലേറിയ എന്‍ഡിഎ സര്‍ക്കാര്‍ ആദ്യ 100 ദിവസത്തിനുള്ളില്‍ 15 ലക്ഷം കോടിയുടെ പദ്ധതികള്‍ക്ക് അം?ഗീകാരം നല്‍കിയെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട ഒരു റിപ്പോര്‍ട്ട് കാര്‍ഡ് തന്നെ ബിജെപി പുറത്തിറക്കിയിട്ടുണ്ട്.

You may also like

Leave a Comment