Home National ആതിഷിക്കൊപ്പം സത്യപ്രതിജ്ഞക്ക് 2 മന്ത്രിമാര്‍ അടക്കം 7 പേര്‍, ദില്ലിയില്‍ പുതിയ മന്ത്രിസഭാ സത്യപ്രതിജ്ഞ ശനിയാഴ്ച്ച

ആതിഷിക്കൊപ്പം സത്യപ്രതിജ്ഞക്ക് 2 മന്ത്രിമാര്‍ അടക്കം 7 പേര്‍, ദില്ലിയില്‍ പുതിയ മന്ത്രിസഭാ സത്യപ്രതിജ്ഞ ശനിയാഴ്ച്ച

by KCN CHANNEL
0 comment

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ആതിഷിക്ക് ധനകാര്യം, വിദ്യാഭ്യാസം ഉള്‍പ്പെടെ 14 വകുപ്പുകളുടെ ചുമതല നിലനിര്‍ത്തും. മുന്‍ എഎപി നേതാവ് രാജ് കുമാര്‍ ആനന്ദിന്റെ രാജിയോടെ ദളിത് പ്രാതിനിധ്യം മന്ത്രിസഭയില്‍ ഇല്ല.

ദില്ലി: ദില്ലിയില്‍ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ശനിയാഴ്ച്ച നടക്കും. പുതിയ രണ്ട് മന്ത്രിമാര്‍ ഉള്‍പ്പെടെ ഏഴ് പേരാകും ആതിഷിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുക. എന്നാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം ഇക്കുറി ഉണ്ടാവില്ലെന്ന് നേതാക്കള്‍ അറിയിച്ചു.

വലിയ മാറ്റങ്ങള്‍ ഇല്ലാതെയാകും ആംആദ്മി പാര്‍ട്ടിയുടെ പുതിയമന്ത്രിസഭ അധികാരം ഏല്‍ക്കുക. ആതിഷിക്കൊപ്പം നിലവിലെ മന്ത്രിമാരായ സൌരഭ് ഭരദ്വാജ്, ഗോപാല്‍ റായ്, കൈലാഷ് ഗെലോട്ട്, ഇമ്രാന്‍ ഹുസൈന്‍,എന്നിവരെ നിലനിര്‍ത്തുമെന്നാണ് വിവരം. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ആതിഷിക്ക് ധനകാര്യം, വിദ്യാഭ്യാസം ഉള്‍പ്പെടെ 14 വകുപ്പുകളുടെ ചുമതല നിലനിര്‍ത്തും. മുന്‍ എഎപി നേതാവ് രാജ് കുമാര്‍ ആനന്ദിന്റെ രാജിയോടെ ദളിത് പ്രാതിനിധ്യം മന്ത്രിസഭയില്‍ ഇല്ല.

ഈ സ്ഥാനത്തേക്ക് യുവനേതാവ് കുല്‍ദീപ് കുമാര്‍, വനിത നേതാവ് രാഖി ബിര്‍ള എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍ഗണന. മറ്റൊരു മന്ത്രിയാി സഞ്ജയ് ഝാ,ദുര്‍ഗേഷ് പഥക് എന്നിവരുടെ പേരുകളും പരിഗണനയില്‍ ഉണ്ട്. കഴിഞ്ഞ സര്‍ക്കാരില്‍ മന്ത്രിമാര്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പുകളില്‍ വലിയ മാറ്റങ്ങള്‍ക്കും സാധ്യതയില്ല. അടുത്ത വര്‍ഷം നടക്കുന്ന ദില്ലി തെരഞ്ഞെടുപ്പിന് മുമ്പ് സര്‍ക്കാരിന്റെ പ്രതിഛായ വീണ്ടെടുക്കുക എന്നതാണ് ആതിഷിയുടെ മന്ത്രിസഭയുടെ ഉത്തരവാദിത്വം. ഈ സാഹചര്യത്തില്‍ അധികാരം ഏറ്റെടുത്ത ശേഷമുള്ള ചില ജനകീയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യതയുണ്ട്.

You may also like

Leave a Comment