Saturday, September 21, 2024
Home Kerala സ്വര്‍ണവില കുറഞ്ഞു

സ്വര്‍ണവില കുറഞ്ഞു

by KCN CHANNEL
0 comment

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില താഴേക്ക്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവില ഇടിയുന്നത്. 200 രൂപയാണ് ഇന്ന് പവന് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 54,600 രൂപയാണ്

കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍കൊണ്ട് 440 രൂപയാണ് സ്വര്‍ണത്തിനു കുറഞ്ഞത്. തിങ്കളാഴ്ച സ്വര്‍ണവില റെക്കോര്‍ഡിലേക്ക് അടുത്തിരുന്നു. ഫെഡ് പ്രഖ്യാപനം വന്നതിനുശേഷം ഇന്നലെ സ്വര്‍ണവില 30 ഡോളറോളം വര്‍ദ്ധിച്ചു. 2600 ഡോളര്‍ വരെ എത്തിയശേഷം അന്താരാഷ്ട്ര സ്വര്‍ണ്ണവില ഇടിഞ്ഞു. വ്യാപാരം നടക്കുന്നത് 2564 ഡോളറിലാണ്. വന്‍കിട നിക്ഷേപകര്‍ ഉയര്‍ന്ന വിലയില്‍ നിന്നും ലാഭമെടുത്ത് തുടങ്ങിയതായും സൂചനയുണ്ട്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 6825 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5665 രൂപയാണ്. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 95 രൂപയാണ്.

You may also like

Leave a Comment