Friday, September 20, 2024
Home Kasaragod വിലക്ക് ലംഘിച്ച് ഓടുന്ന ഓട്ടോറിക്ഷകള്‍ തടയുന്നു; തര്‍ക്കം

വിലക്ക് ലംഘിച്ച് ഓടുന്ന ഓട്ടോറിക്ഷകള്‍ തടയുന്നു; തര്‍ക്കം

by KCN CHANNEL
0 comment

തൃക്കരിപ്പൂര്‍: ടൗണില്‍ നിലവിലുള്ള ഓട്ടോറിക്ഷാ സ്റ്റാന്‍ഡുകളില്‍ പാര്‍ക്കിങ് കിട്ടാത്ത റിക്ഷകള്‍ വിവിധ കേന്ദ്രങ്ങളില്‍ നിര്‍ത്തിയിട്ട് ഓട്ടം പോകുന്നത് തര്‍ക്കത്തിനിടയാക്കുന്നു. ബസ് കാത്തിരിപ്പ് കേന്ദ്രത്തിനരികിലും മറ്റുമായി നിര്‍ത്തിയിട്ട് ഓട്ടം പോകുന്ന റിക്ഷകള്‍ മറ്റു ഡ്രൈവര്‍മാര്‍ സംഘടിതമായി തടയുന്നുണ്ട്. ഇതാണ് തര്‍ക്കത്തിനിടയാക്കുന്നത്.തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരം, വെള്ളാപ്പ് ജംക്ഷന്‍ റോഡ് പരിസരം, മല്‍സ്യമാര്‍ക്കറ്റ് പരിസരം, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പരിസരം, തങ്കയം ജംക്ഷന്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് നിലവില്‍ ടൗണിലും പരിസരത്തുമായി ഓട്ടോ സ്റ്റാന്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളില്‍ പാര്‍ക്കിങ് കിട്ടാത്തതും ചെയ്യാത്തതുമായ റിക്ഷകള്‍ ടൗണില്‍ ഒതുക്കിയിട്ട ശേഷം പിന്നീട് ആളെക്കയറ്റി പോകുന്നതായാണ് പരാതി. ഇത്തരം റിക്ഷകളുടെ ഓട്ടം തടയുമ്പോള്‍ തര്‍ക്കവും വാഗ്വാദവും ഉടലെടുക്കുന്നുണ്ട്.പഞ്ചായത്ത് മുന്‍ കയ്യെടുത്ത് ടൗണില്‍ വിപുലീകരിച്ച, അംഗീകൃത ഓട്ടോറിക്ഷാ സ്റ്റാന്‍ഡ് സ്ഥാപിക്കണമെന്നു ആവശ്യം

You may also like

Leave a Comment