71
എലത്തൂര്‍(കോഴിക്കോട്): ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ള മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സിനിമ അണിയറപ്രവര്‍ത്തകരായ നാല് ആളുകളുടെ പേരില്‍ എലത്തൂര്‍ പോലീസ് കേസെടുത്തു. തൃശ്ശൂര്‍ സ്വദേശിനിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റിനോട് ലൈംഗിക ചുവയോട് സംസാരിച്ചെന്നാണ് കേസ്.
ബിജിത്ത് ബാല സംവിധാനംചെയ്ത ‘പടച്ചോനെ ഇങ്ങള് കാത്തോളീ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ 2022-ലാണ് കേസിനാസ്പദമായ സംഭവം. എലത്തൂര്‍ സ്റ്റേഷന്‍ പരിധിയിലെ അന്നശ്ശേരി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലായിരുന്നു ചിത്രീകരണം നടന്നത്.
പ്രത്യേക അന്വേഷണസംഘത്തിന്റെ നിര്‍ദേശപ്രകാരമാണ് കേസെടുത്തത്. പരാതിക്കാരി ഹാജരാകുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കും.