Home Kerala എംപോക്‌സ് ക്ലേയ്ഡ് 1ബി; ആശങ്ക വേണ്ടന്ന് മന്ത്രി വീണ ജോര്‍ജ്

എംപോക്‌സ് ക്ലേയ്ഡ് 1ബി; ആശങ്ക വേണ്ടന്ന് മന്ത്രി വീണ ജോര്‍ജ്

by KCN CHANNEL
0 comment

, അനാവശ്യ പ്രചരണം ഒഴിവാക്കണമെന്ന് നിര്‍ദേശം
സര്‍ക്കാര്‍ എല്ലാവിവിധ മുന്‍കരുതലുകളും സ്വീകരിച്ചു കഴിഞ്ഞുവെന്നും വീണാ ജോര്‍ജ് മാധ്യമങ്ങളോട് പ്രതികരിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ലിഫ്റ്റ് വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കോട്ടയം: എംപോക്‌സ് ക്ലേയ്ഡ് 1ബിയില്‍ ആശങ്ക വേണ്ടന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അനാവശ്യ പ്രചരണം ഒഴിവാക്കണമെന്നും പ്രഹരശേഷി കൂടുതലുള്ള വകഭേദമാണ് ഇതെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ എല്ലാവിവിധ മുന്‍കരുതലുകളും സ്വീകരിച്ചു കഴിഞ്ഞുവെന്നും വീണാ ജോര്‍ജ് മാധ്യമങ്ങളോട് പ്രതികരിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ലിഫ്റ്റ് വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ആലപ്പുഴയില്‍ എംപോക്‌സ് സംശയത്തെ തുടര്‍ന്ന് വിദേശത്തു നിന്ന് എത്തിയ ഒരാളെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ കുടുംബം ക്വാറന്റീനിലാണ്. കണ്ണൂരില്‍ എംപോക്‌സ് സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന യുവതിയുടെ പരിശോധന ഫലം നെഗറ്റീവായി. അബുദാബിയില്‍ നിന്നെത്തിയ സ്ത്രീയെ പരിയാരം മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലാക്കിയിരുന്നു.

You may also like

Leave a Comment