Home Kerala കോട്ടയത്ത് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരിക്കേറ്റു

കോട്ടയത്ത് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരിക്കേറ്റു

by KCN CHANNEL
0 comment

കോട്ടയം: കോട്ടയം പള്ളത്ത് എംസി റോഡില്‍ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. ഒരു കാറും സ്‌കൂട്ടറും ബൈക്കും ജീപ്പും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കോട്ടയം ഭാഗത്തുനിന്നും ചങ്ങനാശ്ശേരിയിലേക്ക് പോവുകയായിരുന്ന കാര്‍ ഒരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ എതിര്‍വശത്ത് നിന്നും എത്തിയ സ്‌കൂട്ടര്‍, ബൈക്ക്, ജീപ്പ് എന്നീ വാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് അരമണിക്കൂറോളം എംസി റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു.

You may also like

Leave a Comment