കാണ്‍പൂര്‍: ബംഗ്ലാദേശിനെതിരായ കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനത്തെ കളിയും മഴയും നനഞ്ഞ ഔട്ട് ഫീല്‍ഡും മൂലം വൈകുന്നു. ആദ്യദിനത്തെ കളിയും മഴ മൂലം പലവട്ടം തടസപ്പെട്ടിരുന്നു. രാവിലെ മഴ മാറി നില്‍ക്കുയാണെങ്കിലും ഇന്നലെ രാത്രി പെയ്ത മഴയില്‍ ഔട്ട് ഫീല്‍ഡ് നനഞ്ഞു കിടക്കുന്നതിനാല്‍ രാവിലെ ആദ്യ മണിക്കൂറില്‍ മത്സരം നടക്കാനുള്ള സാധ്യത വിരളമാണ്. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ബംഗ്ലാദേശ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സെന്ന നിലയിലാണ്. 40 റണ്‍സുമായി മൊനിമുള്‍ ഹഖും ആറ് റണ്‍സോടെ മുഷ്പീഖുര്‍ റഹീമുമാണ് ക്രീസില്‍.
തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷമാണ് ബംഗ്ലാദേശ് കരകയറിയത്. സാക്കിര്‍ ഹുസൈന് (0), ഷദ്മാന്‍ ഇസ്ലാം (24), ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന് ഷാന്റോ (28) എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന് ആദ്യ ദിനം നഷ്ടമായത്. ആകാശ് ദീപിനാണ് രണ്ട് വിക്കറ്റുകളും. ആര് അശ്വിന് ഒരു വിക്കറ്റ് വീഴ്ത്തി. ആദ്യ ദിനം കാണ്‍പൂര്‍, ഗ്രീന്‍ പാര്‍ക്കില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ബംഗ്ലാദേശിനെ ബാറ്റിംഗിനയക്കുകയായിരുന്നു.