Saturday, December 21, 2024
Home Kerala കോടതി ഉത്തരവിന് പിന്നാലെ സിദ്ദിഖ് പുറത്തേക്ക്; ഉടന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും

കോടതി ഉത്തരവിന് പിന്നാലെ സിദ്ദിഖ് പുറത്തേക്ക്; ഉടന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും

by KCN CHANNEL
0 comment

കൊച്ചി: നടന്‍ സിദ്ദിഖ് പ്രത്യേകാന്വേഷണ സംഘത്തിനുമുന്നില്‍ ഉടന്‍ ഹാജരാകുമെന്ന് സിദ്ദിഖിന്റെ അഭിഭാഷകനായ രാമന്‍പിള്ള. സുപ്രീംകോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചാലുടന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അഭിഭാഷകന്‍ പ്രതികരിച്ചു. തിരുവനന്തപുരത്തുവെച്ച് പ്രത്യേകാന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനാണ് സാധ്യത.

സാധാരണ അന്വേഷണസംഘം നിശ്ചിത തീയതിയില്‍ നോട്ടീസ് നല്‍കി വിളിപ്പിക്കുകയാണ് ചെയ്യുക. ഇവിടെ അത്തരമൊരു നോട്ടീസ് ലഭിക്കുന്നതിനുവേണ്ടി സിദ്ദിഖ് കാത്തിരിക്കുമോ, അതോ അതിന് മുന്നെ അന്വേഷണ സംഘത്തിന് മുന്നില്‍ സ്വമേധയാ ഹാജരാകുമോ എന്നുള്ള കാര്യങ്ങള്‍ വ്യക്തമല്ല.

ഹൈക്കോടതി സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ സിദ്ദിഖ് ഒളിവില്‍ പോയിരുന്നു. എന്നാല്‍, സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെ സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുമെന്നും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനാണ് നീക്കമെന്നുമാണ് അഭിഭാഷകന്‍ വ്യക്തമാക്കുന്നത്.

ബോധപൂര്‍വം സിദ്ദിഖിനെ കണ്ടെത്താനുള്ള ശ്രമം പ്രത്യേകാന്വേഷണ സംഘത്തിന്റെ ഭാ?ഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നാണ് ഉയരുന്ന ആരോപണം. കഴിഞ്ഞ ഏഴ് ദിവസങ്ങളായി കാണാമറയത്താണ് സിദ്ദിഖ്.

You may also like

Leave a Comment