Home Kasaragod പോക്‌സോ കേസില്‍ പ്രതിക്ക് 42 വര്‍ഷം തടവും 3 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു

പോക്‌സോ കേസില്‍ പ്രതിക്ക് 42 വര്‍ഷം തടവും 3 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു

by KCN CHANNEL
0 comment

മടിക്കൈ കണ്ടം കുട്ടിച്ചാലിലെ എബിന്‍ ജോസഫിനെയാണ് ശിക്ഷിച്ചത്.
ഹോസ്ദുര്‍ഗ്ഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജ് സുരേഷ് പി എം ആണ് ശിക്ഷ വിധിച്ചത്.
പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും ഒരു മാസവും അധിക തടവിനും ശിക്ഷ വിധിച്ചേക്കും.
പ്രതി വിവാഹിതന്‍ ആണെന്നുള്ള കാര്യം മറച്ചുവെച്ച് സ്‌നേഹം നടിച്ച് പെണ്‍കുട്ടിയെ
പ്രതി താമസിച്ച് വരുന്ന വാടക ക്വാര്‍ട്ടേഴ്‌സിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ലൈംഗിക അതിക്രമം.
നീലേശ്വരം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി വിധി . കേസ്സിന്റെ ആദ്യ അന്വേഷണം നടത്തിയത് അന്നത്തെ ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് ആയ ശ്രീഹരി കെ പി യും അന്വേഷണം പൂര്‍ത്തീകരിച്ച് പ്രതിക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് ആയിരുന്നു പ്രേംസദന്‍ കെ യും ആണ്.

You may also like

Leave a Comment