Home Kasaragod സമര്‍പ്പണം 2K24; സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ഒക്ടോബര്‍ 2 ന്

സമര്‍പ്പണം 2K24; സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ഒക്ടോബര്‍ 2 ന്

by KCN CHANNEL
0 comment

കുമ്പള. ദുബൈ മലബാര്‍ കലാ സാംസ്‌കാരിക വേദി കുമ്പള പൗരാവലിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സമര്‍പ്പണം 2K24 ഒക്ടോബര്‍19 ന് കുമ്പളയില്‍ നടക്കും.
ഇതിന്റെ സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ഒക്ടോബര്‍ 2 ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് കുമ്പള
മാര്‍ക്കറ്റ് റോഡില്‍ നടക്കും.
കാസര്‍കോട് ഡി.വൈ.എസ്.പി
സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.
ജന പ്രതിനിധികള്‍, സാമൂഹിക സാംസ്‌കാരിക വാണിജ്യ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബഡിക്കുമെന്ന് സംഘടക സമിതി ചെയര്‍പേഴ്‌സണ്‍ യു.പി താഹിറയുസഫ്, ജനറല്‍
കണ്‍വീനര്‍ അഷ്റഫ് കര്‍ള, ട്രഷര്‍ കെ.പി മുനീര്‍ എന്നിവര്‍അറിയിച്ചു.

You may also like

Leave a Comment