34
നിലമ്പൂര്‍: പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുമെന്ന് പ്രഖ്യാപിച്ച് സിപിഎം സ്വതന്ത്ര എംഎല്‍എ ആയിരുന്ന പി.വി. അന്‍വര്‍. മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു രാഷട്രീയ പാര്‍ട്ടിയായിരിക്കും രൂപീകരിക്കുകയെന്ന് അന്‍വര്‍ പറഞ്ഞു.
സിപിഎമ്മില്‍ നിന്ന് ഒരു ഹിന്ദു പുറത്തുപോയാല്‍ അവരെ സംഘിയാക്കും. മുസ്ലിമാണെങ്കില്‍ ‘സുഡാപ്പി’യും ജമാഅത്തെ ഇസ്ലാമിയുമാക്കും. ആ പാര്‍ട്ടിയില്‍ നിന്ന് വിട്ടുപോകുകയോ ബന്ധം ഉപേക്ഷിക്കുകയോ ചെയ്യുന്നവര്‍ക്ക് സിപിഎം ചാര്‍ത്തി കൊടുക്കുന്ന പേരുകളാണ്. അതുകൊണ്ട് മാപ്ലയായ എനിക്ക് അവര്‍ പേര് ചാര്‍ത്തുമെന്ന കാര്യം ഉറപ്പല്ലേയെന്നും അന്‍വര്‍ പറഞ്ഞു.
പുതിയ പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് കൃത്യമായ പദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ പുതിയ പാര്‍ട്ടി മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.