തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തലില്‍ എഡിജിപി എംആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന് കടുത്ത അമര്‍ഷം. പൂരത്തില്‍ അജിത് കുമാര്‍ പോലീസിന് ക്ലീന്‍ ചിറ്റ് നല്‍കിയതാണ് മുഖ്യമന്ത്രിയുടെ അമര്‍ഷത്തിന് കാരണം. പോലീസിന് വീഴ്ച പറ്റിയിട്ടില്ല എന്ന് അജിത് കുമാര്‍ റിപ്പോര്‍ട്ട് എഴുതിയത് യോജിക്കാനാവില്ലെന്ന് മുഖ്യമന്ത്രി. മന്ത്രിസഭയിലെ കക്ഷി നേതാക്കളെ ഇക്കാര്യം അറിയിച്ചു.
പോലീസും ജനങ്ങളും തമ്മില്‍ പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നുവെന്ന് എങ്ങനെ പറയാനാകുമെന്ന് മന്ത്രിമാരോട് മുഖ്യമന്ത്രി ചോദിച്ചു. പോലീസ് ചെയ്ത കാര്യങ്ങളെല്ലാം എല്ലാവരും കണ്ടതല്ലേ എന്ന് മുഖ്യമന്ത്രി മന്ത്രിമാരോട് സൂചിപ്പിച്ചു. തിങ്കളാഴ്ചക്കുള്ളില്‍ അജിത് കുമാറിനെ മാറ്റണമെന്ന് മന്ത്രിസഭയിലെ സിപിഐ മന്ത്രിമാര്‍ മുഖ്യമന്ത്രിയെ അറിയിച്ചു.
തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തലില്‍ ത്രിതല അന്വേഷണത്തിന് മന്ത്രിസഭായോ?ഗം തീരുമാനിച്ചിരുന്നു. എഡിജിപിക്കെതിരെ ഉള്‍പ്പെടെ അന്വേഷണം നടക്കും. ഇതിന് പിന്നാലെ എഡിജിപിയുടെ റിപ്പോര്‍ട്ട് സമഗ്രമായ അന്വേഷണ റിപ്പോര്‍ട്ട് ആയി കരുതാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് മൂന്നു തീരുമാനങ്ങള്‍ മന്ത്രിസഭാ എടുത്തെന്ന് മുഖ്യമന്ത്രി അറിയിച്ചു.
പൂരം അലങ്കോലമാക്കാന്‍ ഉള്ള കുറ്റകൃത്യങ്ങളെ സംബന്ധിച്ച് അന്വേഷണം നടത്തി നടപടി എടുക്കാന്‍ ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോ?ഗിക്കും. പൂരവുമായി ബന്ധപ്പെട്ട ചുമതലങ്ങള്‍ നല്‍കിയിരുന്ന വിവിധ വകുപ്പുകളില്‍ ഉദ്യോഗസ്ഥര്‍ അവിടെയുണ്ടായിരുന്നു, ഉദ്യോഗസ്ഥ വീഴ്ച അന്വഷിക്കാന്‍ ഇന്റലിജന്‍സ് എഡിജിപിയെ ചുമതലപ്പെടുത്തും. എം ആര്‍ അജിത്കുമാറിന്റെ ഭാഗത്തു വീഴ്ച്ച ഉണ്ടായതായി പോലീസ് മേധാവി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേ കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന പോലീസ് മേധാവിയെ ചുമതലപ്പെടുത്തിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
x