സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക് ഉയര്‍ന്നു. ഇന്നും പവന് 80 രൂപ ഉയര്‍ന്നു. ഇതോടെ സ്വര്‍ണവില 57000 ത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,960 രൂപയാണ്.
തുടര്‍ച്ചയായ മൂന്നാം ദിനമാണ് സ്വര്‍ണവില ഉയരുന്നത്. മൂന്ന് ദിവസംകൊണ്ട് 560 രൂപയാണ് സ്വര്‍ണത്തിനു വര്‍ധിച്ചത്. അമേരിക്കന്‍ പലിശ നിരക്ക്, ഭൗമരാഷ്ട്ര സംഘര്‍ഷങ്ങള്‍, യുദ്ധം തുടങ്ങിയ സാഹചര്യങ്ങള്‍, രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര പിരിമുറുക്കങ്ങള്‍ തുടങ്ങിയ കാരണങ്ങളാല്‍ സ്വര്‍ണ്ണവില വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 10 രൂപ ഉയര്‍ന്ന് 7,120 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5,885 രൂപയാണ്. വെള്ളിയുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. രണ്ട് രൂപയാണ് ഉയര്‍ന്നത്. ഇതോടെ ഒരു ഗ്രാം വെള്ളിയുടെ വില 100 രൂപയായി.