കാസർകോട്: പിണറായി സർക്കാരിൻ്റേത് കേരളം കണ്ടതില്‍ ഏറ്റവും മോശം ഭരണമെന്നും വികസനമുരടിപ്പും അഴിമതിയുമാണ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളെന്നും ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍ പറഞ്ഞു. പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ ബിജെപി കാസർകോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കളക്‌ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് മുന്നണിക്ക് കേരളത്തിന്റെ പ്രതിപക്ഷമാകാന്‍ അര്‍ഹതയില്ലെന്ന് തെളിഞ്ഞു. എല്ലാ വിഷയങ്ങളിലും ഇടത് – വലത് മുന്നണികളുടെ അഡ്ജസ്റ്റ്മന്റ് തുടരുകയാണ്. എല്ലാ അനുകൂലസാഹചര്യങ്ങളുണ്ടായിട്ടും കേരളം പിന്നോക്കം നില്‍ക്കുകയാണ്. ഖജനാവ് കാലിയായത് കൊണ്ട് ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വന്നെങ്കിലും സര്‍ക്കാരിന്റെ അനാവശ്യചെലവുകള്‍ക്കും മന്ത്രിമാരുടെ ആഢംബരത്തിനും യാതൊരു കുറവുമില്ലെന്നും ഇതിനെതിരെ ബിജെപി വരുംനാളുകളില്‍ വലിയ ജനകീയ പ്രതിഷേപരിപാടികള്‍ സംഘടിപ്പിക്കുമെന്നും രവീശ തന്ത്രി കുണ്ടാര്‍ മുന്നറിയിപ്പ് നല്‍കി.
ബിജെപി സംസ്ഥാന സമിതിയംഗം സതീഷ്ചന്ദ്ര ഭണ്ഡാരി അദ്ധ്യക്ഷത വഹിച്ചു.
ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എ. വേലായുധന്‍ സ്വാഗതവും വിജയ റൈ നന്ദിയും പറഞ്ഞു.
ബിസി. റോഡ് ജംക്ഷനില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ റാലി ജില്ലാ കളക്‌ട്രേറ്റിന് മുന്നില്‍ പോലീസ് തടഞ്ഞു. ദേശീയ സമിതി അംഗം പ്രമീള സി നായക്, സംസ്ഥാന സമിതി അംഗം സവിത ടീച്ചർ, കൗൺസിൽ അംഗം എൻ. സതീഷ്, ജില്ലാ വൈസ് പ്രസിഡന്റ് രാമപ്പ മഞ്ചേശ്വരം, സെക്രട്ടറിമാരായ മനുലാൽ മേലത്ത്, എൻ. മധു, മണ്ഡലം പ്രസിഡൻ്റുമാരായ ടി.വി. ഷിബിൻ, പ്രമീളമജൽ, ആദർശ് മഞ്ചേശ്വരം എന്നിവർ നേതൃത്വം നൽകി