ഇനി 48 മണിക്കൂറിനുള്ളില്‍ വിമാന ടിക്കറ്റുകളില്‍ മാറ്റം വരുത്താം, റദ്ദാക്കാം; ചിലവില്ലാതെ; ഡിജിസിഎ ഉത്തരവ്
ഇനി ഫ്‌ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളില്‍ അധിക ചാര്‍ജ് ഈടാക്കാതെ ടിക്കറ്റില്‍ മാറ്റം വരുത്താനും റദ്ദാക്കാനും കഴിയും. ഡിജിസിഎയാണ് ഇത് സംബന്ധിച്ച ഔദ്യോ?ഗിക അറിയിപ്പ് ഫെബുവരി 24-ന് പുറപ്പെടുവിച്ചത്. വിമാന ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം മാറ്റം വരുത്തുകയോ റദ്ദാക്കുകയോ ചെയ്യുമ്പോള്‍ വിമാന കമ്പനികള്‍ പണം ഈടാക്കുന്നു എന്ന് വ്യാപക പരാതി ഉയര്‍ന്ന സാ?ഹചര്യത്തിലാണ് ഡിജിസിഎയുടെ ഈ നീക്കം. ഡിജിസിഎയുടെ ഈ പുതിയ നിയമം മാര്‍ച്ച് 26 മുതല്‍ പ്രാബല്യത്തില്‍ വരും.
പുതുക്കിയ നിയമം അനുസരിച്ച് വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളില്‍ ടിക്കറ്റില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്കോ ടിക്കറ്റ് റ?ദ്ദാക്കുകയോ ചെയ്താലും അധിക ചാര്‍ജ് ഈടാക്കാന്‍ വിമാന കമ്പനികള്‍ക്ക് അധികാരമില്ല. റദ്ദാക്കിയ ടിക്കറ്റിന് പകരം ബുക്ക് ചെയ്ത പുതിയ ടിക്കറ്റിലെ നിരക്ക് വ്യത്യാസം യാത്രികര്‍ നല്‍കേണ്ടി വരും. എന്നാല്‍ 48 മണിക്കൂറിന് ശേഷമാണ് ടിക്കറ്റില്‍ മാറ്റം വരുത്തുകയോ റദ്ദാക്കുകയോ ചെയ്യുന്നതെങ്കില്‍ വിമാന കമ്പനികള്‍ പറയുന്ന തുക യാത്രികര്‍ നല്‍കേണ്ടിവരും. ഈ പുതുക്കിയ നിയമം ആഭ്യന്തര യാത്ര പുറപ്പെടുന്നതിന് ഏഴ് ദിവസം മുമ്പും രാജ്യാന്തര യാത്രകള്‍ പുറപ്പെടുന്നതിന് 15 ദിവസം മുമ്പും ബുക്ക് ചെയ്യുന്ന വിമാന ടിക്കറ്റുകള്‍ക്ക് ബാധകമല്ല.
ടിക്കറ്റ് ബുക്ക് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ പേരില്‍ എന്തെങ്കിലും തെറ്റുകള്‍ കണ്ടുപിടിക്കുകയും അത് തിരുത്താന്‍ ആവശ്യപ്പെടുകയും ചെയ്താല്‍ വിമാനക്കമ്പനികള്‍ അധിക തുക ഈടാക്കാന്‍ പാടില്ല. അതുപോലെ 48 മണിക്കൂറിനുള്ളില്‍ റദ്ദാക്കുന്ന ടിക്കറ്റുകള്‍ ക്രഡിറ്റ് കാര്‍ഡ് മുഖേന ബുക്ക് ചെയ്തതാണെങ്കില്‍ ഏഴ് ?ദിവസത്തിനുള്ളിലും പണമായിട്ടാണെങ്കില്‍ ഉടന്‍ തന്നെ പണം തിരികെ നല്‍കുകയും വേണം. അതേസമയം ട്രാവല്‍ ഏജന്റ് മുഖേന ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്ക് 14 ദിവസത്തിനുള്ളില്‍ ടിക്കറ്റ് തുക മടക്കി നല്‍കണം. ട്രാവല്‍ ഏജന്റുകള്‍ വഴിയോ പോര്‍ട്ടലുകള്‍ വഴിയോ ടിക്കറ്റ് ബുക്ക് ചെയ്തതാണെങ്കിലും പണം തിരികെ നല്‍കേണ്ട ഉത്തരവാദിത്തം വിമാനക്കമ്പനികള്‍ക്കാണ്.
യാത്രക്കാരനോ ഒരേ പിഎന്‍ആറില്‍ ഉള്ള കുടുംബാംഗമോ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടാല്‍, ടിക്കറ്റ് റദ്ദാക്കുമ്പോള്‍ റീഫണ്ട് നല്‍കുകയോ ക്രെഡിറ്റ് ഷെല്‍ അനുവദിക്കുകയോ വേണം. ഇത്തരം സാഹചര്യത്തില്‍ വിമാന കമ്പനിയുടെ എയ്‌റോസ്‌പേസ് മെഡിസിന്‍ സ്‌പെഷലിസ്റ്റോ ഡിജിസിഎ അംഗീകരിച്ച ഡോക്ടറോ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ റീഫണ്ട് നല്‍കണമെന്നും ഡിജിസിഎ നിര്‍ദേശിച്ചു.




