കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും
എൻ വൈ എൽ സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം നൗഷാദ് ബളളീർ ആവശ്യപ്പെട്ടു
കാസർകോട്:നിസാര പ്രശ്നത്തിൻ്റെ പേരിൽ ഒട്ടോ കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് ഉപജീവന മാർഗ്ഗം പെരുവഴിയിലായി മാനസികമായി തളർന്ന വയോധികൻ ആത്മഹത്യ ചെയ്ത സംഭവം അത്യന്തം ഖേദകരമാണെന്ന്
എൻ വൈ എൽ സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം നൗഷാദ് ബളളീർ
പറഞ്ഞു.
പോലീസിൻ്റെ ധിക്കാരപരമായ നയം വയോധികൻ വീഡിയോയിലൂടെ പൊതു ജനത്തെ അറിയിച്ചാണ് അത്മഹത്യ ചെയ്തത്.
പൊതുജനങ്ങൾക്ക് സംരക്ഷണം നൽകേണ്ട പോലീസ് തന്നെ ജനങ്ങളെ പീഡിപ്പിച്ചു ആത്മഹത്യയിലേക്ക് നയിക്കുന്നു
ഇത്തരം ഉദ്യോഗസ്ഥർ പോലീസ് സേനക്ക് അപമാനമാണ് .
ഗുണ്ടാവിളയാട്ടം അവസാനിപ്പിച്ച് പൊതുജനങ്ങളോട് നീതി പാലിക്കാൻ പോലീസ് തയ്യാറാവണം,
സ്ഥലം മാറ്റം എന്നത് ശിക്ഷയല്ല ഉത്തരവാദിയായ പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻ്റ് ചെയ്ത് കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം നൽകാൻ തയ്യാറാകണമെന്നും നൗഷാദ് പറഞ്ഞു.