ട്രെയിന്‍, യാത്രയ്ക്കിടെ, അപ്രതീക്ഷിത മ,രണം, പൂട്ടിയിട്ട ശുചിമുറി പൊളിച്ചപ്പോള്‍ കണ്ടത് അബോധാവസ്ഥയിലായ ഉഷയെ.

ട്രെയിന്‍, യാത്രയ്ക്കിടെ, അപ്രതീക്ഷിത മ,രണം, പൂട്ടിയിട്ട ശുചിമുറി പൊളിച്ചപ്പോള്‍ കണ്ടത് അബോധാവസ്ഥയിലായ ഉഷയെ. ?അവസാന വിളി ഭര്‍ത്താവിനായിരുന്നു, ഞാന്‍ വാഷ്‌റൂമിലേക്ക് പോകുന്നു എന്ന് പറഞ്ഞ് പോയ ഉഷ പിന്നീട് മടങ്ങിവന്നില്ല…

ജയ്പൂര്‍: കുടുംബത്തോടൊപ്പം ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ അഡീഷണല്‍ ജില്ലാ ജഡ്ജിയുടെ ഭാര്യയെ ട്രെയിനിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.. അഡീഷണല്‍ ജില്ലാ ജഡ്ജി രാജ്കുമാര്‍ ചൗഹാന്റെ ഭാര്യ ഉഷ ചൗഹാനാണ് (50) കാഞ്ചിഗുഡ, ഭഗത് കി കോത്തി എക്‌സ്പ്രസില്‍ മ,രിച്ചത്. ബുധനാഴ്ചയായിരുന്നു ദാ,രുണമായ ഈ സംഭവം നടന്നത്.

?ജോധ്പൂരില്‍ നിന്ന് നിംബഹേരയിലേക്ക് മടങ്ങുകയായിരുന്നു ജഡ്ജിയും കുടുംബവും. ഉഷ ചൗഹാനും ഭര്‍ത്താവും ഒരേ ട്രെയിനില്‍ വെവ്വേറെ കോച്ചുകളിലായിരുന്നു യാത്ര ചെയ്തിരുന്നത്. ട്രെയിന്‍ നിംബഹേര സ്റ്റേഷനില്‍ എത്തുന്നതിന് തൊട്ടുമുമ്പ്, താന്‍ വാഷ്‌റൂമിലേക്ക് പോകുകയാണെന്ന് ഉഷ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു..

എന്നാല്‍ ട്രെയിന്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ പ്ലാറ്റ്ഫോമില്‍ കാത്തുനിന്ന രാജ്കുമാര്‍ ചൗഹാന് ഭാര്യയെ കണ്ടെത്താനായില്ല. തുടര്‍ന്ന് അദ്ദേഹം ഉടന്‍ തന്നെ ഗവണ്‍മെന്റ് റെയില്‍വേ പോലീസിനെ വിവരം അറിയിക്കുക ആയിരുന്നു..

‘റെയില്‍വേ പോലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഉഷ ട്രെയിനില്‍ നിന്ന് ഇറങ്ങിയിട്ടില്ലെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് ട്രെയിന്‍ യാത്ര തുടര്‍ന്നതോടെ മന്ദ്‌സൗര്‍ സ്റ്റേഷനില്‍ വെച്ച് തിരച്ചില്‍ ആരംഭിച്ചു. ഒരു ശുചിമുറി അകത്തുനിന്ന് പൂട്ടിയ നിലയില്‍ കണ്ടെത്തിയെങ്കിലും വാതില്‍ തുറക്കാന്‍ സാധിച്ചില്ല.. ഒടുവില്‍ രത്‌ലം ജില്ലയിലെ ജാവോറ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയിട്ട് പോലീസ് വാതില്‍ പൊളിച്ച് അകത്തുകടന്നപ്പോഴാണ് ഉഷ ചൗഹാനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മ,രണം സ്ഥിരീകരിക്കുകയായിരുന്നു.’

പരിശോധനയില്‍ ഉഷ ചൗഹാന് യാത്രയ്ക്കിടെ ‘നിശബ്ദ ഹൃദയാഘാതം’ സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. കുടുംബത്തിന്റെ അഭ്യര്‍ത്ഥനപ്രകാരം വിശദഭായ പരിശോധനകള്‍ ഒഴിവാക്കി. നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് കൈമാറി..

Scroll to Top